ദളിത് സമുദായ മുന്നണിയുടെ പട്ടാമ്പി താലൂക്ക് കൺവെൻഷൻ സംസ്ഥാന ഓർഗാനൈസിങ് സെക്രട്ടറി മണികണ്ഠൻ കാട്ടാമ്പള്ളി ഉത്ഘാടനം ചെയ്തു. പാലക്കാട് മെഡിക്കൽ കോളേജിന്റെ സ്ഥാപിത ലക്ഷ്യം സാക്ഷാൽകരിക്കുന്നതിനായി സ്പെഷ്യൽ റൂൾ നിർമ്മിക്കണമെന്ന് കൺവെൻഷൻ ആവശ്യപ്പെട്ടു. പട്ടികവിഭാഗം വിദ്യാർത്ഥികൾക്ക് 70%സംവരണംചെയ്യുന്നതിനും 75%ജോലി ഒഴിവ് പട്ടികവിഭാഗത്തിന് ഉറപ്പുവരുത്തുന്നതിനു നിയമനിർമ്മാണം അടിയന്തിരമായി നടപ്പിൽവരുത്തണം പട്ടികജാതി, പട്ടികവർഗ്ഗ ഫണ്ട് ശരിയായി വിനിയോഗിക്കുന്നത് ഉറപ്പാക്കാൻ SCP TSP ആക്ട് നടപ്പിൽ വരുത്തണമെന്നും കൺവെൻഷൻ സർക്കാരിനോട് ആവശ്യപ്പെട്ടു വിവിധപഞ്ചായത്ത് കമ്മറ്റികൾ രൂപീകരിക്കുന്നതിനും പട്ടികജാതി പീഡന പ്രതിരോധനത്തിനായി കൂട്ടായ്മയോടെ പ്രവർത്തിക്കുന്നതിനും തീരുമാനിച്ചു. പട്ടാമ്പിതാലൂക്ക് പ്രസിഡന്റായി ബാലകൃഷ്ണൻ വിളയൂർ, ഉണ്ണികൃഷ്ണൻ നാഗലശ്ശേരി, മുരളി മേഴത്തൂർ(വൈസ് പ്രസിഡന്റ് )സെക്രട്ടറി ബാലൻചാലിശ്ശേരി, ജോയിൻ സെക്രട്ടറി ഗോപി ഓങ്ങല്ലൂർ,കുട്ടപ്പൻ,ഖജാൻഞ്ചി,ജില്ലാ പ്രസിഡന്റ് കൃഷ്ണൻകുട്ടിയുടെ അ ധ്യക്ഷതയിൽ സെക്രട്ടറി ബാലൻ തൃത്താല, വേലായുധൻ കറുകപ്പുത്തൂർ, സുന്ദരരാജൻ, രാജൻപുലിക്കോട്ടിൽ, കൊപ്പംഗോപി എന്നിവർ സംസാരിച്ചു.