പരിസ്ഥിതി സംരക്ഷണ സന്ദേശമുയർത്തി ആലർത്തൂർ സൈക്കിൾ റൈഡേഴ്സിൻ്റെ ത്രിദിന യാത്ര
ആലത്തൂർ:”നല്ല നാളേക്കായി പരിസ്ഥിതി സന്തുലിതാവസ്ഥ നിലനിർത്തുക” എന്ന സന്ദേശമുയർത്തി പരിസ്ഥിതി സംരക്ഷണ മുദ്രാവാക്യവുമായി ആലത്തൂർ സൈക്കിൾ റൈഡേഴ്സ് ക്ലബ്ബ് ആലത്തൂർ മുതൽ ഊട്ടി വരെ സൈക്കിൾ യാത്ര സംഘടിപ്പിച്ചു. റൈഡേഴ്സ് ക്ലബ്ബ് അംഗങ്ങളായ റാഫി, സഹൽ, സിറാജ് എന്നിവർ ചേർന്ന് ത്രിദിന യാത്രയാണ് നടത്തിക്കൊണ്ടിരിക്കുന്നത്. യാത്രയിലുടനീളം പരിസ്ഥിതി സംരക്ഷണ സന്ദേശമുയർത്തുന്ന പ്ലക്കാർഡുകൾ ഉപയോഗിക്കുന്നുണ്ട്.

Photo: ആലത്തൂർ മുതൽ ഈട്ടി വരെയുള്ള പരിസ്ഥിതി സംരക്ഷണ യാത്രക്കിടെ ആലത്തൂർ സൈക്കിൾ റൈഡേഴ്സ് അംഗങ്ങൾ പ്ലക്കാർഡുയർത്തുന്നു.