സംസ്ഥാനത്ത് നാളെ മുതല്‍ രാത്രികാല കര്‍ഫ്യു; രാത്രി 9 മുതല്‍ രാവിലെ 6 വരെയാണ് കര്‍ഫ്യൂ
തൃശൂര്‍ പൂരം ചടങ്ങ് മാത്രമായി നടത്താനും കോര്‍ കമ്മിറ്റി തീരുമാനം
പാലക്കാട് : കൊവിഡ് രണ്ടാം തരംഗം ദൃശ്യമായതോടെ സംസ്ഥാനത്ത് നാളെ മുതല്‍ രാത്രികാല കര്‍ഫ്യു ഏര്‍പ്പെടുത്താന്‍ കൊവിഡ് കോര്‍കമ്മിറ്റി തീരുമാനിച്ചു. രാത്രി 9 മുതല്‍ രാവിലെ 6 വരെയാണ് കര്‍ഫ്യൂ. ചീഫ് സെക്രട്ടറി അധ്യക്ഷനായ കോര്‍ കമ്മിറ്റി യോഗത്തിലാണ് തീരുമാനമെടുത്തത്. സര്‍ക്കാര്‍-അര്‍ധസര്‍ക്കാര്‍-ഐടി ജീവനക്കാര്‍ക്ക് വര്‍ക്ക് ഫ്രം ഹോം നടപ്പിലാക്കാനും സമിതി തീരുമാനിച്ചു. എന്നാല്‍ സംസ്ഥാനത്തെ പൊതുഗതാഗതത്തിന് നിയന്ത്രണമില്ല. സ്വകാര്യ ടൂഷനുകള്‍ക്ക്് ഇനി നടത്താന്‍ പാടില്ല. പരീക്ഷകള്‍ അടുത്തിരിക്കുന്ന പശ്ചാത്തലത്തില്‍ ഓണ്‍ലൈനായി ട്യൂഷനുകള്‍ നടത്തണം. തീയറ്ററുകളുടെ പ്രവര്‍ത്തനം വൈകീട്ട് ഏഴുവരെയായി നിജപ്പെടുത്തി. മാളുകളിലും കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്താനാണ് സര്‍ക്കാര്‍ തീരുമാനം.