*CSB ബാങ്ക് സമരസഹായ സമിതി രൂപീകരിച്ചു*
CSB ബാങ്ക് വിദേശ ബാങ്കായതിനെ തുടർന്ന് ബാങ്കിൽ നടന്നു വരുന്ന ജനവിരുദ്ധ തൊഴിലാളിവിരുദ്ധ നടപടികൾ ക്കെതിരെ നടത്തുന്ന പ്രക്ഷോഭത്തിന് പിന്തുണയും സഹായവുമായി പാലക്കാട് ജില്ലാ സമരസഹായ സമിതി നിലവിൽ വന്നു.പാലക്കാട് ചേർന്ന ജനകീയ കൺവെൻഷൻ കുമാരി രമ്യാ ഹരിദാസ് M P ഉദ്ഘാടനം ചെയ്തു. കെ ജയകൃഷ്ണൻ AlBOC സ്വാഗതം പറഞ്ഞ യോഗത്തിൽ സജി ഒ വർഗ്ഗീസ് BEFIഅധ്യക്ഷത വഹിച്ചു. എസ് രാമകൃഷ്ണൻ AlBEA വിശദീകരണം നടത്തി. T K നൗഷാദ്, Ex MLA,N G മുരളീധരൻ നായർ AlTUC, ടി കുമരേശൻ BMS, ഷമീം നാട്യ മംഗലം INTUC, Tഉണ്ണികൃഷ്ണൻ കേരള NGO യൂണിയൻ എന്നിവർ അഭിവാദ്യം ചെയ്ത് സംസാരിച്ചു. വിപിൻ ദാസ് NCBE നന്ദി പറഞ്ഞു. സമര സഹായ സമിതിയുടെ പ്രമേയം ജയകുമാർ- NOBW അവതരിപ്പിച്ചു.
വിദേശ മൂലധന ശക്തികളിൽ നിന്ന് CSB ബാങ്കിനെ മോചിപ്പിക്കുമെന്നും ബാങ്കിന്റെ ജനകീയ സ്വഭാവം പുന:സ്ഥാപിക്കാൻ പ്രക്ഷോഭം നടത്തുമെന്നും കൺവെൻഷൻ പ്രഖ്യാപിച്ചു. വ്യവസായടിസ്ഥാനത്തിലുള്ള വേതന പരിഷ്കക്കരണം നടപ്പാക്കണമെന്നും, ബാങ്കിൽ നിലവിലുള്ള 3500 ലധികം വരുന്ന താൽക്കാലിക കോൺട്രാക്റ്റ് തൊഴിലാളികളെ സ്ഥിരപ്പെടുത്തണമെന്നും കൺവെൻഷൻ അംഗീകരിച്ച പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
ഏതെങ്കിലും ദുഷ്ടലാക്കുമായി ഇന്ത്യൻ ബാങ്കുകളെ കൊള്ളയടിക്കാനൊ അവരുടെ ചെയ്തി നിൽക്കുന്ന ജീവനക്കാരെ മാത്രം നിർത്തി മറ്റ് ജീവനക്കാരെ പുറത്താക്കി അവർക്ക് നൽകേണ്ട അനുകൂല്യങ്ങൾ നൽകാതെ ശിക്ഷാ നടപടികൾ സ്വീകരിക്കുന്ന നടപടികൾ തുടർന്നാൽ രാഷ്ട്രീയ വ്യത്യാസമില്ലതെ വിജയം നേടും വരെപൊരുതുന്ന ജീവനകാർക്കൊപ്പം നിൽക്കുമെന്ന് കുമാരി രമ്യാ ഹരിദാസ് ഉറപ്പ് നൽകി. N G മുരളിധരൻ നായർ AITUC ജില്ലാ സെക്രട്ടറി ചെയർമാനായും,M ഹംസ CITU ജില്ലാ സെക്രട്ടറി ജനറർ കൺവീനറുമായിട്ടുള്ള സമര സഹായ സമിതിയാണ് നിലവിൽ വന്നത്.