ട്രെയിനില്‍ നിന്ന് തള്ളിയിട്ട് കൊലപ്പെടുത്തിയ പെണ്‍കുട്ടിയുടെ സഹോദരനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി.
ഇന്ന് ഉച്ചക്ക് ഒന്നരയോടെയായിരുന്നു സംഭവം. ഇന്നലെ രാത്രി ഉറങ്ങാൻ കിടന്നതായിരുന്നു. ഉച്ചയായിട്ടും വാതില്‍ തുറക്കാത്തതിരുന്നപ്പോള് അമ്മ അയല്‍വാസികളെ വിവരം അറിയിക്കുകയും തുടർന്ന് വാതില്‍ തള്ളി തുറക്കുകയുമായിരുന്നു. അപ്പോഴാണ് തൂങ്ങിയ നിലയില്‍ മകനെ കണ്ടത്. ഒറ്റപ്പാലം താലൂക്കില്‍ ഓഫീസ് അസിസ്റ്റൻ്റായി ജോലി ചെയ്യുകയായിരുന്നു ഇയാള്‍ . പൊലീസ് സ്ഥലത്തെത്തി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.