വടക്കഞ്ചേരി : വിൽപ്പനക്കായി കരുതിയ ആറ് ലിറ്റർ ചാരായവുമായി യുവാവ് പിടിയിൽ.മുടപ്പല്ലൂർ ചക്കാന്തറ കണ്ണത്ത് വീട്ടിൽ വിജയൻ നായരുടെ മകൻ വിനോദ് കുമാർ (42) ആണ് ആറ് ലിറ്റർ ചാരായവുമായി ആലത്തൂർ എക്സൈസ് സംഘത്തിന്റെ പിടിയിലായത്. ആലത്തൂർ എക്സൈസ് റെയ്ഞ്ച് ഇൻസ്പെക്ടർ കെ.എസ് പ്രശോഭിൻ്റെ നേതൃത്വത്തിലുള്ള സംഘംചക്കാന്തറ മാത്തൂർ റോഡിൽ പട്രോളിംഗിനിടെ ചാക്ക് കെട്ടുമായി സംശയാസ്പദമായ സാഹചര്യത്തിൽ കണ്ടയാളുടെ ചാക്ക്കെട്ട് പരിശോധിച്ചപ്പോഴാണ് ചാക്കിനകത്ത് 2 കന്നാസുകളിലായി ചാരായം കണ്ടെത്തിയത് . പ്രിവൻ്റീവ് ഓഫീസർമാരായ ജഗദീശൻ. കെ , ആർ രജിത്ത്, സി ഇ ഒ മാരായ എം.എച്ച് ജമാലുദ്ദീൻ, പ്രദീപ് എസ്, , സി സനോജ്, പദ്മദാസ്, പ്രകാശ്, രാജഗോപാലൻ, ബിനുകുമാർ, വിജീഷ് , സന്ദീപ്, മനോജ് , സിജി മേരി, എന്നിവരാണ് എക്സൈസ് സംഘത്തിലുണ്ടായിരുന്നത്..










