രേഖയില്ലാതെ ട്രെയിനിൽ കടത്തിയ 21 ലക്ഷം പിടികൂടി
പാലക്കാട്രേഖയില്ലാതെ ട്രെയിനിൽ കടത്തിയ 21 ലക്ഷംരൂപ പാലക്കാട് ആർപിഎഫ് ക്രൈം ഇന്റലിജൻസ് ബ്രാഞ്ചും ഷൊർണൂർ റെയിൽവേ പൊലീസുംചേർന്ന് പിടികൂടി. ഷൊർണൂർ സ്റ്റേഷനിൽ ചെന്നൈ–-മംഗളൂരു എക്സ്പ്രസിൽനിന്നാണ് പണം പിടികൂടിയത്. ചെന്നൈയിൽനിന്ന് കോഴിക്കോട്ടേക്ക് പണം കൊണ്ടുവന്ന കോഴിക്കോട് കല്ലായി സ്വദേശി മിഷാബ്(27)നെ അറസ്റ്റ് ചെയ്തു. ആർപിഎഫ് കമാൻഡന്റ് ജതിൻ ബി രാജിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് പണം പിടികൂടിയത്.