മുണ്ടൂർ: കഞ്ചാവ് വിൽപ്പനയുമായി ബന്ധപ്പെട്ട വാക്കേറ്റം കത്തിക്കുത്തിൽ കലാശിച്ച സംഭവത്തിൽ രണ്ട് യുവാക്കളെ കൂടി കോങ്ങാട് പൊലീസ് അറസ്റ്റ് ചെയ്തു. കല്ലടിക്കോട് സ്വദേശികളായ പീടികപറമ്പിൽ സനു (38), പൊരിയാനി വീട്ടിൽ ശരത് (25) എന്നിവരാണ് അറസ്റ്റിലായത്. കാഞ്ഞിക്കുളം പെട്രോൾ പമ്പിന്നടുത്താണ് കേസിനാസ്പദമായ സംഭവം. കല്ലടിക്കോട് സ്വദേശിയായ യുവാവിനാണ് കുത്തേറ്റത്. ഇതുമായി ബന്ധപ്പെട്ട് രണ്ട് പേരെ മുൻപ് കോങ്ങാട് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.