കഞ്ചാവും ലഹരി ഗുളികകളും പിടികൂടി
ആനക്കര: കുമ്പിടിയില്‍ യുവാവിൻെറ പക്കല്‍നിന്നും 410 ഗ്രാം കഞ്ചാവും 1.25 ഗ്രാം ലഹരി ഗുളികകളും തൃത്താല പൊലീസ് പിടികൂടി. സംഭവത്തില്‍ മലപ്പുറം തിരൂര്‍ സ്വദേശി രഞ്ജിത്തിനെ(20) പൊലീസ് അറസ്റ്റ് ചെയ്തു. കുമ്പിടി ഉമ്മത്തൂര്‍ എ.ജെ.ബി. സ്കൂളിന് സമീപത്ത് നിന്നാണ് യുവാവിനെ പിടികൂടിയത്. ജനമൈത്രി പൊലീസിന് ലഭിച്ച രഹസ്യവിവരത്തിൻെറ അടിസ്ഥാനത്തില്‍ തൃത്താല എസ്.ഐ എസ്. അനീഷിൻെറ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് വാഹന പരിശോധനക്കിടെ പ്രതിയെ പിടികൂടിയത്. ഇയാള്‍ സഞ്ചരിച്ച ഇരുചക്രവാഹനത്തിൻെറ സീറ്റിനടിയില്‍ ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവും ലഹരി ഗുളികകളും.