കാവശ്ശേരിയിൽ പൂട്ടിയിട്ട വീട്ടിൽ കടന്ന മോഷ്ടാവിനെ പിടികൂടി
ആലത്തൂർ: കാവശ്ശേരിയിലെ പൂട്ടിയിട്ട വീട്ടിൽ മോഷ്ടിക്കാൻ ശ്രമിക്കുന്നതിനിടയിൽ നായ് കുരച്ച് ശബ്ദമുണ്ടാക്കി അയൽക്കാരെത്തിയതിനെ തുടർന്ന് ഓടിപ്പോയ ആളെ പിന്നീട് ആലത്തൂർ പൊലീസ് പിടികൂടി.
വീടിെൻറ പൂട്ട് പൊളിച്ച് അകത്ത് കടന്നെങ്കിലും ഒന്നും നഷ്ടപ്പെട്ടിട്ടില്ലെന്നാണ് പൊലീസ് പറഞ്ഞത്. ആലപ്പുഴ ആശ്രമം വാർഡ് നാലുകണ്ടം ദിലീപിനെയാണ് (46) പിടികൂടിയത്. ആലപ്പുഴ വിയ്യപുരം, മാവേലിക്കര, ചെങ്ങന്നൂർ പൊലീസ് സ്റ്റേഷനുകളിൽ ഇയാൾക്കെതിരെ നിരവധി കവർച്ച കേസുകളുണ്ടെന്ന് പൊലീസ് പറഞ്ഞു. ഡിസംബർ 18ന് പുലർച്ചയാണ് സംഭവം. കഴിഞ്ഞ ദിവസമാണ് കാവശ്ശേരി ഭാഗത്ത് ചുറ്റി നടന്ന ഇയാളെ പിടികൂടിയത്.
എസ്.ഐ എം.ആർ. അനിൽകുമാർ, അഡീഷനൽ എസ്.ഐ സാം ജോർജ്, സി.പി.ഒമാരായ രാജ് കുമാർ, സജിത്ത് എന്നിവരടങ്ങുന്ന സംഘമാണ് രണ്ടു ദിവസത്തെ സൂക്ഷ്മ നിരീക്ഷണത്തിലൂടെ പ്രതിയെ കണ്ടെത്തിയത്.