ആന്ധ്രാപ്രദേശ് ഗുണ്ടൂര്‍ മാച്ചര്‍ള സ്വദേശിയും പാലക്കാട് വാടകക്ക് താമസിക്കുന്നയാളുമായ സൂര്യകിരണ്‍ (34), പാലക്കാട് സ്വദേശി രജീഷ് (25) എന്നിവരാണ് അറസ്റ്റിലായത്
പാലക്കാട്:നെടുമ്പാശേരി കരിയാട് വാടകക്ക് താമസിക്കുന്ന വയോധികയെ കെട്ടിയിട്ട് ഭീഷണിപ്പെടുത്തി മൊബൈല്‍ ഫോണും വാച്ചും കവര്‍ച്ച ചെയ്ത രണ്ടു പേരെ നെടുമ്പാശേരി പോലിസ് അറസ്റ്റ് ചെയ്തു. ആന്ധ്രാപ്രദേശ് ഗുണ്ടൂര്‍ മാച്ചര്‍ള സ്വദേശിയും പാലക്കാട് വാടകക്ക് താമസിക്കുന്നയാളുമായ സൂര്യകിരണ്‍ (34), പാലക്കാട് സ്വദേശി രജീഷ് (25) എന്നിവരാണ് അറസ്റ്റിലായത്. ഡിസംബര്‍ 2 ന് രാവിലെ പത്തരയോടെ ഭര്‍ത്താവും മകളും പുറത്ത് പോയ സമയത്ത് വീടിന്റെ പിന് വാതിലിലൂടെ കയറിവന്ന പ്രതികള്‍ വീട്ടമ്മയെ ബന്ധനസ്ഥയാക്കി കവര്‍ച്ച നടത്തി രക്ഷപ്പെടുകയായിരുന്നു. തുടര്‍ന്ന് ജില്ലാ പോലിസ് മേധാവി കെ. കാര്‍ത്തിക്കിന്റെ മേല്‍നോട്ടത്തില്‍ പ്രത്യേക സംഘം രൂപീകരിച്ച് അന്വേഷണം നടത്തി വരികയായിരുന്നു.
കവര്‍ച്ചക്കു ശേഷം വിവിധ സ്ഥലങ്ങളില്‍ ഒളിവില്‍ കഴിഞ്ഞ പ്രതികള്‍ ആന്ധ്രപ്രദേശിലേക്ക് രക്ഷപ്പെടാന്‍ ശ്രമിക്കവേയാണ് പിടിയിലായത്. കവര്‍ച്ച ചെയ്ത സാധനങ്ങളും സഞ്ചരിച്ച വാഹനവും പോലിസ് പിടിച്ചെടുത്തു. ഒന്നരക്കിലോ കഞ്ചാവ് കൈവശം വച്ചതിന് സൂര്യകിരണ്‍ നേരത്തെ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. ഡിവൈ എസ്പി ജി വേണു, നെടുമ്പാശേരി പോലിസ് ഇന്‍സ്പെക്ടര്‍ പി എം ബൈജു, എസ്ഐ മാരായ വന്ദന കൃഷ്ണന്, ആര് ജയപ്രസാദ്,കെ കെ ബഷീര്‍,എഎസ്ഐ മാരായ എം എസ് ബിജേഷ് , പി സി സാബു, എസ്സിപിഒ മാരായ എ കെ ഉബൈദ് , എം എസ് സുരേഷ്, കെ സി സുനോജ്, നവീന്‍ദാസ്, എന്‍ ജി ജിസ്മോന്, അജിത്കുമാര്‍, എം ആര് മിഥുന്, എം ശ്രീകാന്ത എന്നിവരാണ് പ്രതികളെ അറസ്റ്റ് ചെയ്തത്