മോഷണത്തിനായി ഗൂഡാലോചന നടത്തുന്നതിനിടയില്‍ മോഷ്ടാക്കള്‍ പിടിയില്‍
മോഷ്ടാക്കളായ ഒറ്റപ്പാലം, കല്ലടിപ്പാറയില്‍ പോക്കുംപടി ലക്ഷം വീട് കോളനി കിഴക്കുംപറമ്പില്‍ വീട്ടില്‍ ഉമ്മര്‍ (50), തമിഴ്‌നാട് തഞ്ചാവൂര്‍ കുംഭകോണം അതിയൂര്‍ഭാഗത്ത് സിത്തരസന്‍ (27) എന്നിവരെയാണ് കെഎസ് ആര്‍ടിസി ബസ് സ്റ്റാന്റിനു സമീപത്തുള്ള ഓവര്‍ബ്രിഡ്ജ് ഭാഗത്ത് നിന്ന് പിടികൂത്.
പാലക്കാട്: ആലുവയില്‍ മോഷണത്തിന് ആസൂത്രണം ചെയ്ത് ആയുധങ്ങളുമായി എത്തിയ മോഷണ സംഘത്തിലെ രണ്ട് പേര്‍ കൂടി പിടിയില്‍. മോഷ്ടാക്കളായ ഒറ്റപ്പാലം, കല്ലടിപ്പാറയില്‍ പോക്കുംപടി ലക്ഷം വീട് കോളനി കിഴക്കുംപറമ്പില്‍ വീട്ടില്‍ ഉമ്മര്‍ (50), തമിഴ്‌നാട് തഞ്ചാവൂര്‍ കുംഭകോണം അതിയൂര്‍ഭാഗത്ത് സിത്തരസന്‍ (27) എന്നിവരെയാണ് ആലുവ കെഎസ് ആര്‍ടിസി ബസ് സ്റ്റാന്റിനു സമീപത്തുള്ള ഓവര്‍ബ്രിഡ്ജ് ഭാഗത്ത് നിന്ന് പിടികൂടിയത്. പ്രതികള്‍ കേരളത്തിലെ വിവിധ പോലിസ് സ്റ്റേഷന്‍ പരിധിയില്‍ നിരവധി മോഷണ കേസുകളില്‍ ഉള്‍പ്പെട്ടിട്ടുള്ളവരാണെന്ന് പോലിസ് പറഞ്ഞു.
ആലുവയിലും പരിസരങ്ങളിലും മോഷണം നടന്ന സാഹചര്യത്തില്‍ ജില്ലാ പോലീസ് മേധാവി കെ കാര്‍ത്തിക്കിന്റെ നേതൃത്വത്തില്‍ പോലിസ് പട്രോളിങ് ശക്തമാക്കിയിരുന്നു. സമാന സാഹചര്യത്തില്‍ കാണപ്പെട്ട രണ്ട് മോഷ്ടാക്കളെ കഴിഞ്ഞ ആഴ്ച പോലീസ് പിടികുടിയിരുന്നു. പെരുമ്പാവൂര്‍ ചേലാമറ്റം തൊട്ടിയില്‍ വീട്ടില്‍ ആല്‍ബിന്‍ (28,പാലക്കാട് കള്ളമല, മുക്കാലി, നാക്കുകാട്ട് വീട്ടില്‍, ഷാജി(45) എന്നിവരെയാണ് അന്ന് പടികൂടിയിരുന്നത്. അന്വേഷണ സംഘത്തില്‍ ആലുവ ഈസ്റ്റ് പോലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ പി എസ് രാജേഷ്, എസ് ഐ മാരായ വിനോദ് ആര്‍ , സുരേഷ് പി, അബ്ദുള്‍ അസീസ് ഇ എ, എ എസ് ഐ ഷാജി , എസ് സി പി ഒ എ എ