ഒറ്റപ്പാലത്ത് യുവാവിനെ ട്രെയിൻ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. ഒറ്റപ്പാലം പാലപ്പുറം എസ്‌ആർകെ നഗർ താണിക്കപ്പടി വീട്ടില്‍ നിഷാദാണ് (41) മരിച്ചത്
സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളില്‍ നിഷാദിന് സാന്പത്തിക ബാധ്യതയുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് ഒറ്റപ്പാലം മീറ്റ്നയില്‍ വച്ച് നിഷാദിനെ ട്രെയിൻ തട്ടി മരിച്ച നിലയില്‍ കണ്ടെത്തിയത്.
മൃതദേഹം ഒറ്റപ്പാലം താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പോസ്റ്റുമോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനല്‍കും.