പട്ടാമ്പിയില്‍ സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ ശൗചാലയത്തില്‍ പൊള്ളലേറ്റനിലയില്‍ കണ്ടെത്തിയ യുവതി മരിച്ചു. ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയും ഓങ്ങല്ലൂര്‍ വാടാനാംകുറുശ്ശി സ്വദേശിയുമായ ഷിത(27)യാണ് ചികിത്സയിലിരിക്കെ മരിച്ചത്.ബുധനാഴ്ച വൈകീട്ടാണ് ഷിതയെ തീപ്പൊള്ളലേറ്റനിലയില്‍ കണ്ടെത്തിയത്.
ശൗചാലയത്തില്‍ കയറി തീകൊളുത്തുകയായിരുന്നുവെന്നാണ് റിപ്പോർട്ട് . പൊള്ളലേറ്റ യുവതിയെ പാലക്കാട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും വ്യാഴാഴ്ച രാവിലെ മരണപ്പെടുകയായിരുന്നു. സംഭവത്തിന് പിന്നിലെ കാരണമെന്താണെന്ന് വ്യക്തമായിട്ടില്ല. പട്ടാമ്പി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.