പട്ടാമ്പിയിൽ യുവതിയുടെ മൃത ദേഹം കത്തിക്കരിഞ്ഞ നിലയിൽ
പട്ടാമ്പി | പട്ടാമ്പി പള്ളിപ്പുറം തീരദേശ റോഡിൽ യുവതിയുടെ മൃതദേഹം കത്തിക്കരിയുന്ന നിലയിൽ കണ്ടെത്തി. തൃത്താല ആലൂർ കങ്ങാട്ടുപടി സ്വദേശി പ്രിവിയ(30)യുടെ മൃതദേഹമാണ്
ഇന്ന് രാവിലെ എട്ടരയോടെ കത്തുന്ന നിലയിൽ കണ്ടെത്തിയത്. യുവതി പട്ടാമ്പിയിലെ സ്വകാര്യ ആശുപത്രി ജീവനക്കാരിയാണ്.നാട്ടുകാർ വിവരം അറിയിച്ചതിന്റെ അടിസ്ഥാനത്തിൽ പട്ടാമ്പി ഫയർഫോഴ്‌സ് സ്ഥലത്തെത്തി തീയണച്ചു.സംഭവ സ്ഥലത്ത് ഒരു സ്കൂട്ടർ മറിഞ്ഞ് കിടക്കുന്നുണ്ട്.സമീപത്തായി ഒരു കത്തിയും അതിന്റെ കവറും കാണപ്പെട്ടു.
സംഭവത്തിൽ ദുരൂഹതയുള്ളതായി പോലീസ് പറഞ്ഞു.ഉന്നത പോലീസ് ഉദ്യോഗസ്ഥരും ഫൊറന്സിക്ക് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചുവരുന്നു.
അതിനിടെ യുവതിയുടെ മരണത്തിനു പിന്നിൽ തൃത്താല ആലൂർ മൂപ്പടിയിൽ
സന്തോഷ് കുമാർ (43) ആണെന്ന് ബലമായ സംശയമുണ്ട്. യുവതിയുമായുള്ള വിവാഹ അഭ്യർത്ഥന നിരസിച്ചതിന്റെ പ്രതികാരത്തിന് കൃത്യം നിർവഹിച്ച ശേഷം സന്തോഷ് കുമാർ ആത്മഹത്യക്ക് ശ്രമിച്ചു. എടപ്പാൾ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച സന്തോഷിന്റെ മരണം ചങ്ങരംകുളം പോലീസ് സ്ഥിരീകരിച്ചു.