യുവാക്കള്‍ വയലില്‍ ഷോക്കേറ്റ് മരിച്ച സംഭവം: പ്രതി അനന്തകുമാര്‍ 14 ദിവസത്തേക്ക് റിമാൻഡില്‍
14 ദിവസത്തേക്കാണ് റിമാൻഡ് ചെയ്തിരിക്കുന്നത്. ഇന്നലെ രാത്രി 8.30 ഓടെയാണ് പ്രതിയെ കോടതിയില്‍ ഹാജരാക്കിയത്. നരഹത്യ, തെളിവു നശിപ്പിക്കല്‍, വൈദ്യുതി മോഷണം തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് കേസ് എടുത്തത്.
കഴിഞ്ഞദിവസം വൈകീട്ടോടെ തന്നെ പ്രതിയുമായി പോലീസ് തെളിവെടുപ്പ് ഉള്‍പ്പെടെ പൂര്‍ത്തിയാക്കിയിരുന്നു. തിങ്കളാഴ്ച രാവിലെ വൈദ്യുതി കെണിയില്‍ പന്നി കുടുങ്ങിയെന്ന നിഗമനത്തിലാണ് അനന്തകുമാര്‍ തന്റെ വയലില്‍ എത്തുന്നത്