പലിശക്കാരുടെ ഭീഷണി മൂലം ഗൃഹനാഥൻ ജീവനൊടുക്കി. പാലക്കാട് കല്ലേപ്പുള്ളി സ്വദേശി സി.കെ സുരേന്ദ്രനാഥാണ് മരിച്ചത്.
പലിശക്കാര്‍ നിരന്തരം സുരേന്ദ്രനെ ഭീഷണിപ്പെടുത്തിയിരുന്നതായി ഭാര്യ അംബിക പറഞ്ഞു. രാത്രിയിലടക്കം പലിശക്കാര്‍ വീട്ടിലെത്തി ബുദ്ധിമുട്ടിക്കുമായിരുന്നു. പത്ത് ലക്ഷത്തോളം രൂപയാണ് സുരേന്ദ്രൻ പലിശക്കാര്‍ക്ക് കൊടുക്കാനുള്ളത്.
സംഭവത്തില്‍ പാലക്കാട് ടൌണ്‍ നോര്‍ത്ത് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കല്ലേപ്പുള്ളിയില്‍ നേരത്തെയും പലിശക്കാരുടെ ശല്യം സംബന്ധിച്ച് പരാതികള്‍ ഉയര്‍ന്നിട്ടുണ്ട്.