കൊല്ലങ്കോട്: മദ്യപിച്ച് ബഹളം വച്ചതിനെ ചോദ്യം ചെയ്ത യുവാവിനെ വീട്ടിൽ കയറി വെട്ടിപ്പരിക്കേൽപ്പിച്ച കേസിലെ നാലാം പ്രതി കൊല്ലങ്കോട് പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി. ആഗസ്റ്റ് 22 ന് പകൽ മൂന്നിന് മുതലമട പോത്തമ്പാടം പെരുംചിറ ആർ ജയേഷിനെ(32) വീട്ടിൽ കയറി കൊടുവാൾ കൊണ്ട് കൈത്തണ്ടയിൽ വെട്ടിപ്പരിക്കേൽപ്പിച്ച കേസിലെ നാലാം പ്രതിയായ ചുള്ളിയാർ ഡാം മിനുക്കപ്പാറ സി. സിബിൻ (28 ) ആണ് ചൊവ്വാഴ്ച പകൽ 11ന് കീഴടങ്ങിയത്. ചിറ്റൂർ കോടതിയിൽ ഹാജരാക്കിയ സിബിനെ റിമാൻഡ് ചെയ്തു. മറ്റ് പ്രതികളായചുള്ളിയാർ ഡാം സ്വദേശി എസ് ഷിബു (25), മിനുക്കം പാറ സ്വദേശികളായ എൽ. രാജീവ് (23). ആർ. അനു(25) എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. മദ്യപിച്ചതുമായി ബന്ധപ്പെട്ട് ഉണ്ടായ തർക്കമാണ് അക്രമത്തിന്ന് കാരണം