മീനാക്ഷിപുരം : ആനമല മീനാക്ഷിപുരത്ത് ഭാര്യാപിതാവിന്റെ തള്ളവിരൽ കടിച്ചുമുറിച്ചതിന് മരുമകനെ അറസ്റ്റ് ചെയ്തു. പഴനിക്കടുത്ത് വിൽവംപട്ടിക്കാരൻ മണിമാരനാണ് (26) അറസ്റ്റിലായത്.
മീനാക്ഷിപുരം സ്വദേശി പഴനിയപ്പന്റെ മകൾ സത്യയുടെ ഭർത്താവാണ് മണിമാരൻ. കുറച്ച് ദിവസമായി സത്യ ഭർത്താവിനോട് പിണങ്ങി മീനാക്ഷിപുരത്താണ് താമസിക്കുന്നത്. മീനാക്ഷിപുരത്തേക്ക് വന്ന ഭർത്താവ് മണിമാരൻ ഭാര്യാപിതാവുമായി വഴക്കുകൂടുകയുയിരുന്നു. വഴക്ക് മൂത്ത് ഭാര്യാപിതാവിന്റെ വിരൽ കടിച്ച് മുറിവേൽപ്പിക്കുകയായിരുന്നു. ആനമല പോലീസിൽ പരാതിപ്പെട്ടതനുസരിച്ച് പോലീസുകാർ കേസെടുത്ത് മണിമാരനെ അറസ്റ്റ് ചെയ്തു.










