പണം പന്തയം വച്ച് കോഴിപ്പോര്: 4 പേർ അറസ്റ്റിൽ,
പാലക്കാട്.കൊഴിഞ്ഞാമ്പാറ പണം പന്തയം വച്ച് കോഴിപ്പോര് നടത്തിയ 4 പേരെ പൊലീസ് പിടികൂടി.ഒഴലപ്പതി എസ്.ഗോകുൽ കൃഷ്ണൻ (24), തേനംപതി സി.ജയപ്രകാശ് (26), വണ്ണാമട കരുമാണ്ട കൗണ്ടനൂർ എൻ.ശക്തിവേൽ (26), വടകരപ്പതി കുപ്പാണ്ട കൗണ്ടനൂർ എം.മുത്തുകുമാർ (21) എന്നിവരെയും പോരിന് ഉപയോഗിച്ച 4 കോഴികളെയും 8830 രൂപയും പിടികൂടി.
വടകരപ്പതി ഒഴലപ്പതി തേനംപതിയിൽ ആളൊഴിഞ്ഞ പറമ്പിൽ കോഴിപ്പോര് നടക്കുന്നുണ്ടെന്ന് പൊലീസിനു ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ഇവരെ പിടികൂടിയത്. അറസ്റ്റിലായവരെ പിന്നീട് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടു. തുടർന്ന് പൊലീസ് സ്റ്റേഷനിൽ 4 കോഴികളെ 8900 രൂപയ്ക്ക് ലേലം ചെയ്തു