പാലക്കാട് കൊള്ളസംഘം യാത്രക്കാരെ ആക്രമിച്ച് കാറുമായി കടന്നു കളഞ്ഞു
ബിസിനസുകാരായ പാലക്കാട് ഒലവക്കോട് കാവില്‍പാട് സ്വദേശി മുനീർ, ഇന്ദ്ര നഗര്‍ സ്വദേശി നവനീത് എന്നിവരാണ് ആക്രമണത്തിന് ഇരയായത്. ആദ്യം പോലീസ് വേഷത്തിലെത്തിയ രണ്ട് പേര്‍ യാത്രക്കാരുടെ മുഖത്ത് സ്പ്രേ അടിച്ചു. പിന്നീട് മറ്റൊരു വാഹനത്തിലെത്തിയ 4 പേർ മരക്കഷ്ണങ്ങൾ കൊണ്ട് ആക്രമിക്കുകയായിരുന്നു.
മുനീറും നവനീതും തിരിപ്പൂരിൽ നിന്ന് പാലക്കാടേക്ക് വരികയായിരുന്നു. വാഹനമോടിച്ചിരുന്ന നവനീതിന്‍റെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. മാരുതി സിയാസ് കാറാണ് തട്ടിയെടുത്തത്. ബിസിനസ് രേഖകളും ചെക്ക് ലീഫുകളുമാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.