പാലക്കാട്: ചാലിശ്ശേരിയില്‍ 21 വയസുള്ള പെണ്‍കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തി. ചാലിശ്ശേരി കോട്ട റോഡ് ടിഎസ്‌കെ നഗറില്‍ പയ്യഴി വടക്കേക്കര ഹരിദാസിന്റയും ബിന്ദുവിന്റെയും മകള്‍ ഹര്‍ഷയെയാണ് മരിച്ച നിലയില്‍ കണ്ടത്തിയത്. ഇന്നലെ വൈകിട്ടാണ് വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ ഹര്‍ഷയെ കാണുന്നത്.
സംഭവത്തെതുടര്‍ന്ന് ചാലിശ്ശേരി പൊലിസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടത്തി. പോസ്റ്റ്‌മോര്‍ട്ടം കഴിഞ്ഞതിനുശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കുന്നതാണ്. മരണ കാരണം വ്യക്തമല്ലെന്നും പൊലീസ് .









