ഷൊർണൂർ ഒറ്റപ്പാലം പാലക്കാട് റൂട്ടിൽ ട്രെയിൽ ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു. ഒറ്റപ്പാലം മാന്നന്നൂരിൽ റയിൽവേ മേൽപ്പാലം നിർമാണത്തിന് കൊണ്ടുവന്ന ക്രെയിനാണ് പാളത്തിന് സമീപത്ത് പണിമുടക്കിയത്. ഘർഡിൽ ലോഡ്ജിങ്ങിന് കൊണ്ടുവന്നതായിരുന്നു ക്രെയിൻ.
നിലവിൽ ഇരുഭാഗത്തേക്കുമുള്ള ട്രെയിനുകൾ രണ്ടാമത്തെ പാതയിലൂടെയാണ് നിലവിൽ കടത്തിവിടുന്നത്. വൈകാതെ പ്രശ്നം പൂർണമായി പരിഹരിക്കുമെന്ന് റെയിൽവേ പാലക്കാട് ഡിവിഷൻ അറിയിച്ചു.