ഷൊർണൂർ: ഒറ്റപ്പാലം, ഷൊർണൂർ, നഗരസഭാ ചെയർമാൻമാർക്കും വൈസ് ചെയർമാൻമാർക്കും സിപിഎം സീറ്റുകൾ നിഷേധിച്ചതായി പരാതി. രണ്ട് നഗരസഭകളിലേയും മേല്പറഞ്ഞവർ മത്സരിക്കണ്ടതില്ലെന്നാണ് സിപിഎം തീരുമാനം. ഒറ്റപ്പാലം നഗരസഭാ ചെയർമാൻ എൻഎം.നാരായണൻ നന്പൂതിരി, വൈസ് ചെയർമാൻ കെ.രത്നമ്മ എന്നിവർക്കും ഷൊർണൂർ നഗരസഭാ ചെയർപേഴ്സണ്‍ വി.വിമല, വൈസ് ചെയർമാൻ ആർ.സുനു എന്നിവർക്കുമാണ് സീറ്റുകൾ നിഷേധിച്ചത്.
ഷൊർണൂരിൽ ചെയർപേഴ്സണും വൈസ് ചെയർമാനും തമ്മിൽ ഭരണകാലം മുഴുവൻ ശീതസമരത്തിലായിരുന്നു. ഇരുവരും തമ്മിൽ നിരവധി കൗണ്‍സിൽ യോഗങ്ങളിൽപോലും പരസ്യമായ വെല്ലുവിളികൾ നടത്തിയിരുന്നു. ഇവരെ നിരവധിതവണ പാർട്ടി നേതൃത്വം ഇടപ്പെട്ട് തിരുത്തിയെങ്കിലും പ്രശ്നങ്ങൾ അവസാനിച്ചില്ല. ഇത് സിപിഎമ്മിന് വലിയ തലവേദനയായിരുന്നു. ഇരുവർക്കും സീറ്റുകൾ നിഷേധിക്കാൻ ഇതും മുഖ്യകാരണമാണെന്നു പറയുന്നു.ഏതുവിധേനയും ഇത്തവണയും ഷൊർണൂരിൽ ഭരണം നിലനിർത്താനാണ് സിപിഎം ശ്രമം.