കൊല്ലങ്കോട് > പുതുനഗരത്തെ വനിതാ ലീഗ് നേതാവടക്കം 16 കുടുംബങ്ങളിലെ പ്രവർത്തകർ മുസ്ലിംലീഗിൽനിന്ന് രാജിവച്ച് സിപിഐ എമ്മിനൊപ്പം പ്രവർത്തിക്കാൻ തീരുമാനിച്ചു.
കരുമൻചാല വാർഡ് വനിതാ ലീഗ് പ്രസിഡന്റ് എം സിറാജ്നീസയുടെ നേതൃത്വത്തിലാണ് കുടുംബങ്ങൾ ലീഗ് വിട്ടത്. പുതുനഗരം പഞ്ചായത്ത് ഭരിക്കുന്ന ലീഗിന്റെ അഴിമതിയിൽ പ്രതിഷേധിച്ചാണ് ബന്ധം ഉപേക്ഷിച്ചത്. സ്വീകരണം സിപിഐ എം ജില്ലാ കമ്മിറ്റി അംഗം ആർ ചിന്നക്കുട്ടൻ ഉദ്ഘാടനം ചെയ്തു. കെ ബാബു എംഎൽഎ, സി ശാന്ത് മുഹമ്മദ്, എം എ ഗണേശൻ, സി കണ്ണൻ, വി മുരളി, എം സിറാജ്നീസ എന്നിവർ സംസാരിച്ചു