സിപിഐഎം പാലക്കാട് ജില്ലാ സമ്മേളനത്തിന് ഇന്ന് കൊടി ഉയരും
സിപിഐഎം പാലക്കാട് ജില്ലാ സമ്മേളനത്തിന് ഇന്ന് കൊടി ഉയരും.
സ്വാഗതസംഘം ചെയർമാനുമായ സികെ രാജേന്ദ്രൻ പതാക ഉയർത്തും.
ജില്ലാ സമ്മേളനം 21, 22, 23 തീയതികളില്‍ ചിറ്റൂരിലാണ് നടക്കുന്നത്. ചിറ്റൂരില്‍ ആദ്യമായാണ് ജില്ലാ സമ്മേളനം നടക്കുന്നത്. പതാക, കൊടിമര, ദീപശിഖാ ജാഥകള്‍ ഇന്ന് വൈകിട്ടോടെ ചിറ്റൂർ തത്തമംഗലത്തെ പൊതുസമ്മേളന നഗരിയില്‍ എത്തിച്ചേരും. അത്ലറ്റുകളുടെ അകമ്ബടിയോടെയാണ് ജാഥകള്‍ പൊതുസമ്മേളന നഗരിയില്‍ സംഗമിക്കുന്നത്. തത്തമംഗലം രാജീവ്ഗാന്ധി കണ്വൻഷൻ സെന്ററില്‍ 21ന് രാവിലെ പത്തിന് ആരംഭിക്കുന്ന പ്രതിനിധി സമ്മേളനം സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും സമ്മേളന സമാപനമായി 23നു വൈകിട്ട് 5ന് മേട്ടുപ്പാളയത്തു നടക്കുന്ന പൊതുസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയനും ഉദ്ഘാടനം ചെയ്യും.