ബിജെപിയും കോണ്‍ഗ്രസും വ്യാജവോട്ടുകള്‍ ചേര്‍ത്തുവെന്ന് സിപിഎഐഎം
മണ്ഡലത്തില്‍ ബിജെപിയും കോണ്‍ഗ്രസും ആയിരക്കണക്കിന് വ്യാജ വോട്ടുകള്‍ ചേർത്തുവെന്ന ആരോപണവുമായി സിപിഎഐഎം ജില്ലാ സെക്രട്ടറി ഇ എൻ സുരേഷ് ബാബു.
ഇത് സംബന്ധിച്ച് പാർട്ടി കളക്ടർക്ക് പരാതി നല്‍കിയിട്ടുണ്ടെന്നും സുരേഷ് ബാബു വാർത്താസമ്മേളനത്തില്‍ പറഞ്ഞു.
വിവിധ ബൂത്തുകളില്‍ ഇത്തരത്തില്‍ വ്യാജവോട്ടർമാരെ ചേർത്തുവെന്ന് സുരേഷ് ബാബു ആരോപിക്കുന്നു. ബൂത്ത് 177ല്‍ തിരിച്ചറിയാൻ പറ്റാത്ത 37 വോട്ടർമാരുണ്ട്. ഇവർ ആ ബൂത്തിലുള്ളവരല്ല എന്നും മലമ്ബുഴ മണ്ഡലത്തില്‍ വോട്ടർ പട്ടികയില്‍ പേരുള്ളയാള്‍ക്ക് കണ്ണാടിയിലും വോട്ടുണ്ടെന്നും സുരേഷ് ബാബു പറഞ്ഞു.
വ്യാജ ഐഡി കാർഡ് നിർമിച്ച് പരിചയമുള്ള സ്ഥാനാർത്ഥി ആയതിനാല്‍ ഇതില്‍ പുതുമയില്ലെന്നും മരിച്ചു പോയവർ പോലും ഇത്തവണ വോട്ട് ചെയ്താല്‍ അത്ഭുതപ്പെടേണ്ടെന്നും രാഹുല്‍ മാങ്കൂട്ടത്തിലിനെ സുരേഷ് ബാബു പരിഹസിച്ചു.










