ഇന്ന്ചേർന്ന ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തില്‍ നടപടി റിപ്പോർട്ട് ചെയ്തു. ഇതോടെ തിരഞ്ഞെടുക്കപ്പെട്ട എല്ലാ പദവിയും ശശിയ്ക്ക് നഷ്ടമാകും, ഇനി പാർട്ടിയുടെ പ്രാഥമികാംഗത്വം മാത്രമാകും ശശിക്കുണ്ടാകുക. പാർട്ടി ജില്ലാ കമ്മിറ്റിയംഗമായിരുന്നു ശശി. മുൻ എംഎല്‍എയും കെടിഡിസിയുടെ ചെയർമാനുമാണ്.
ഒരു കമ്മ്യൂണിസ്റ്റ് നേതാവിന്റെ ഭാഗത്തുനിന്നുമുണ്ടാകാൻ പാടില്ലാത്ത സാമ്ബത്തിക തിരിമറി, സ്വജനപക്ഷപാതം ഇവയാണ് പി.കെ ശശിയുടെ ഭാഗത്ത് നിന്നും ഉണ്ടായതെന്നാണ് ആരോപണം.