മണ്ണാർക്കാട്ട് ഏഴുവാർഡുകളിൽ സിപിഎമ്മിനെതിരെ സിപിഐ സ്ഥാനാർത്ഥികളെ നിർത്തുംമണ്ണാർക്കാട്: മണ്ണാർക്കാട് നഗരസഭ തെരഞ്ഞെടുപ്പിൽ സിപിഎമ്മിനെതിരെ തുറന്ന പോരാട്ടത്തിനൊരുങ്ങി സിപിഐ. ഇടതു മുന്നണിയിൽ സിപിഎമ്മിനെതിരെ ശക്തമായ സാന്നിധ്യമറിയിച്ചാണ് വാർഡുകളിൽ മത്സരരംഗത്തിറങ്ങുന്നത്.മുന്നണി ധാരണകളിൽ സമവായം നഷ്ടപ്പെട്ടതോടെ നഗര സഭയിലെ 11 വാർഡുകളിലാണ് സിപിഐ സ്ഥാനാർത്ഥികളെ രംഗത്തിറക്കുന്നത്. നഗരസഭ മുൻ വൈസ് ചെയർമാൻ ടി. ആർ. സെബാസ്റ്റ്യൻ മത്സരിക്കുന്ന വടക്കേക്കര എട്ടാം വാർഡിൽ ഉൾപ്പെടെ സിപിഎമ്മിന്റെ നിർണായക വാർഡുകളിൽ സിപിഐ സാന്നിധ്യം അറിയിക്കും.നിലവിൽ ഇടതുമുന്നണി ധാരണയായ സ്റ്റാറ്റസ്കോ പ്രകാരം സിപിഐ ക്ക് അർഹതപ്പെട്ട വാർഡുകളിൽ സിപിഎം സ്ഥാനാർത്ഥികളെ നിർത്തിയതാണ് ചേരിപ്പോര് രൂക്ഷമാകാൻ കാരണം