പിരായിരി പഞ്ചായത്തിലെ പ്രസിഡന്റ് സ്ഥാനം രാജി വെയ്ക്കുമെന്ന് സിപിഎം
പിരായിരി പഞ്ചായത്തിലെ അട്ടിമറി വിജയം തള്ളി സിപിഎം. ബിജെപി അംഗങ്ങളുടെ വോട്ടിന്റെ ആനുകൂല്യത്തില്‍ ലഭിച്ച വിജയം ഉള്‍ക്കൊള്ളാനാകില്ല എന്ന് സിപിഎം പാലക്കാട് ഏരിയാ നേതൃത്വം അറിയിച്ചു
.
പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ട സുഹറ ബഷീര്‍ അടുത്ത ദിവസം തന്നെ രാജിവെയ്ക്കുമെന്നും ഏരിയാ കമ്മിറ്റി അറിയിച്ചു.
ജനതാദള്‍ (എസ്) അംഗമായ സുഹറ ബഷീറാണ് നിലവില്‍ പിരായിരി പഞ്ചായത്തിലെ പ്രസിഡന്റ് സ്ഥാനം വഹിക്കുന്നത്. കോണ്‍ഗ്രസിന് മുൻതൂക്കമുള്ള പഞ്ചായത്തില്‍ ബിജെപി അംഗങ്ങളുടെ വോട്ട് ഇടത്പക്ഷത്തിന് അനുകൂലമായതോടെ യുഡിഎഫിന് ഭരണനഷ്ടമുണ്ടാവുകയായിരുന്നു