സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന് നയിക്കുന്ന ജനകീയ പ്രതിരോധ ജാഥ ബുധനാഴ്ച ജില്ലയില്‍ പ്രവേശിക്കും.
വൈകീട്ട് 4.30ന് വിളയൂര്‍ സെന്ററില്‍ ജില്ല സെക്രട്ടറി ഇ.എന്‍. സുരേഷ്ബാബു, സി.കെ. രാജേന്ദ്രന്, എന്‍.എന്‍. കൃഷ്ണദാസ്, എം.ബി. രാജേഷ്, എ.കെ. ബാലന് എന്നിവരുടെ നേതൃത്വത്തില്‍ ജാഥക്ക് വരവേല്പ് നല്‍കും. തുടര്‍ന്ന് പ്രവര്‍ത്തകരുടെ അകമ്ബടിയോടെ ആദ്യ സ്വീകരണകേന്ദ്രമായ പട്ടാമ്ബിയിലേക്ക് ആനയിക്കും. മേലെ പട്ടാമ്ബിയില്‍ റെഡ് വളണ്ടിയര്‍മാരുടെ ഗാര്‍ഡ് ഓഫ് ഓണറിനു ശേഷം പൊലീസ് സ്റ്റേഷനെതിരെയുള്ള മൈതാനത്തിലേക്ക് പ്രയാണം തുടരും.