കേന്ദ്രത്തിന് താക്കീത്
നാടാകെ പ്രതിഷേധാഗ്നി
കേന്ദ്ര സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ സിപിഐ എം ജില്ലാ കമ്മിറ്റി ഓഫീസിനുമുന്നിൽ ജില്ലാ സെക്രട്ടറി സി കെ രാജേന്ദ്രൻ, കർഷകസംഘം ജില്ലാ സെക്രട്ടറി ജോസ് മാത്യൂസ് എന്നിവരുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധം
പാലക്കാട്.
കേന്ദ്ര സർക്കാരിന്റെ കാർഷിക നിയമങ്ങളിലും ജനവിരുദ്ധ നടപടികളിലും പ്രതിഷേധിച്ച് വിവിധ സംഘടനകളുടെ നേതൃത്വത്തിൽ ജില്ലയിൽ കരിദിനം ആചരിച്ചു. സംയുക്ത കർഷക സമിതി നേതൃത്വത്തിൽ നടന്ന പ്രക്ഷോഭത്തിൽ സിഐടിയു, ഡിവൈഎഫ്‌ഐ, എസ്‌എഫ്‌ഐ, ജനാധിപത്യ മഹിളാ അസോസിയേഷൻ എന്നിവയും അണിചേർന്നു. വിവിധ സംഘടനകൾ ഐക്യദാർഢ്യധർണയും നടത്തി. സംഘടനാ ഓഫീസുകൾക്കു മുന്നിലും വീടുകൾക്കുമുന്നിൽ കുടുംബസമേതവും പ്ലക്കാർഡുകൾ പിടിച്ചാണ് പ്രതിഷേധിച്ചത്.
സിപിഐ എം ജില്ലാകമ്മിറ്റി ഓഫീസിനുമുന്നിൽ സിപിഐ എം ജില്ലാ സെക്രട്ടറി സി കെ രാജേന്ദ്രൻ, സംയുക്ത കർഷക സമിതി ജില്ലാ കൺവീനർ ജോസ് മാത്യൂസ് എന്നിവർ പങ്കെടുത്തു. കർഷക സംഘം സംസ്ഥാന വൈസ് പ്രസിഡന്റ് കെ വി രാമകൃഷ്‌ണൻ കണ്ണാടിയിലെ വീട്ടിലും സംയുക്ത കർഷക സമിതി ജില്ലാ സെക്രട്ടറി എ എസ് ശിവദാസ് പറളിയിലെ വീട്ടിലും പ്രതിഷേധത്തിൽ പങ്കെടുത്തു.
സിഐടിയു അഖിലേന്ത്യാ വൈസ് പ്രസിഡന്റ് കെ കെ ദിവാകരൻ നൂറണിയിലെ വീട്ടിലും ജില്ലാ സെക്രട്ടറി എം ഹംസ ഒറ്റപ്പാലത്തും പ്രസിഡന്റ് പി കെ ശശി കുലുക്കിലിയാട് വീട്ടിലും പങ്കെടുത്തു. ജനാധിപത്യ മഹിളാ അസോസിയേഷൻ ജില്ലാ സെക്രട്ടറി സുബൈദ ഇസഹാഖ് പട്ടാമ്പി വിളയൂരിലെ വീട്ടിലും ജില്ലാ പ്രസിഡന്റ് കെ ബിനുമോൾ കണ്ണാടിയിലെ വീട്ടിലും അണിചേർന്നു. എസ്‌എഫ്‌ഐ ജില്ലാ സെക്രട്ടറി പി ദിനനാഥ് ചിറ്റൂരിലെ വീട്ടിലും പ്രസിഡന്റ് കെ എ പ്രയാൺ തൃത്താലയിലെ വീട്ടിലും പങ്കെടുത്