പാലക്കാട്:
തലശേരി ന്യൂമാഹിയിൽ സിപിഐ എം പ്രവർത്തകൻ ഹരിദാസനെ ആർഎസ്എസുകാർ കൊലപ്പെടുത്തിയതിൽ ജില്ലയിലെമ്പാടും സിപിഐ എം നേതൃത്വത്തിൽ പ്രതിഷേധം. ബ്രാഞ്ച്, ലോക്കൽ ഏരിയ കേന്ദ്രങ്ങളിൽ പ്രകടനം നടന്നു.
പാലക്കാട് നഗരത്തില്‍ നടന്ന പ്രതിഷേധം സംസ്ഥാന കമ്മിറ്റി അംഗം എന്‍ എന്‍ കൃഷ്ണദാസ് ഉദ്ഘാടനം ചെയ്തു. പിരായിരിയില്‍ ഏരിയ സെക്രട്ടറി കെ കൃഷ്ണന്‍കുട്ടി ഉദ്ഘാടനം ചെയ്തു. കൂറ്റനാട് ജില്ലാ സെക്രട്ടറിയേറ്റ് അംഗം വി കെ ചന്ദ്രന് ഉദ്ഘാടനം ചെയ്തു. കിഴക്കഞ്ചേരിയില്‍ സംസ്ഥാന കമ്മിറ്റി അംഗം സി കെ രാജേന്ദ്രനും മുടപ്പല്ലൂരില്‍ ജില്ലാ സെക്രട്ടറിയറ്റ് അംഗം ടി എം ശശിയും ഉദ്ഘാടനം ചെയ്തു.
ചെര്‍പ്പുളശേരി തൃക്കടീരിയില്‍ ഏരിയ സെക്രട്ടറി കെ നന്ദകുമാര്‍ ഉദ്ഘാടനം ചെയ്തു. എലപ്പുള്ളി പാറയില്‍ പുതുശേരി ഏരിയ സെക്രട്ടറി എസ് സുഭാഷ് ചന്ദ്രബോസ് ഉദ്ഘാടനം ചെയ്തു.
മുണ്ടൂര്‍ കേരളശേരിയില്‍ ഏരിയ സെക്രട്ടറി സി ആര് സജീവ് ഉദ്ഘാടനം ചെയ്തു. ആലത്തൂരില്‍ ജില്ലാ സെക്രട്ടറിയറ്റ് അംഗം വി ചെന്താമരാക്ഷനും കാട്ടുശേരിയില്‍ ആലത്തൂര്‍ ഏരിയ സെക്രട്ടറി സി ഭവദാസനും ഉദ്ഘാടനം ചെയ്തു. ശ്രീകൃഷ്ണപുരം ചന്തപ്പുരയില്‍ ഏരിയ സെക്രട്ടറി പി അരവിന്ദാക്ഷന് ഉദ്ഘാടനം ചെയ്തു. നെന്മാറയില് ഏരിയ സെക്രട്ടറി കെ പ്രേമന് ഉദ്ഘാടനം ചെയ്തു. ചിറ്റൂരില്‍ ഏരിയ സെക്രട്ടറി ആര് ശിവപ്രകാശ് ഉദ്ഘാടനം ചെയ്തു.