തദ്ദേശ തിരഞ്ഞെടുപ്പ്: കോവിഡ് പ്രതിരോധ സാമഗ്രികളുടെ രണ്ടാംഘട്ട വിതരണം നാളെ
തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സ്പെഷ്യൽ പോളിംഗ് ടീമിനുള്ള കോവിഡ് പ്രതിരോധ സാമഗ്രികളുടെ രണ്ടാംഘട്ട വിതരണം നാളെ (ഡിസംബർ ഏഴ്) ജില്ലാ ആശുപത്രിയിലെ ജില്ലാ ഡ്രഗ് വെയർഹൗസിൽ നടക്കും. കോവിഡ് പോസിറ്റീവായവർക്കും നിരീക്ഷണത്തിൽ ഉള്ളവർക്കും പോസ്റ്റൽ വോട്ട് ചെയ്യുന്നതിന് സൗകര്യമൊരുക്കാനാണ് സ്പെഷ്യൽ പോളിംഗ് ടീമിനെ ഏർപ്പെടുത്തിയിട്ടുള്ളത്. സ്പെഷ്യൽ പോളിങ് ഓഫീസർ, പോളിംഗ് അസിസ്റ്റന്റ്, പോലീസ്, ഡ്രൈവർ എന്നിവരാണ് ടീമിൽ ഉൾപ്പെടുന്നത്. ഉപകരണങ്ങളുടെ ആദ്യഘട്ട വിതരണം ഡിസംബർ രണ്ടിന് നടന്നു. ബ്ലോക്ക്/മുനിസിപ്പൽ സ്ഥാപനങ്ങളിലെ ബന്ധപ്പെട്ട അധികൃതർ പ്രതിരോധ സാമഗ്രികൾ വാങ്ങി ഗ്രാമ പഞ്ചായത്തുകളിലേക്ക് നൽകും. പി.പി.ഇ കിറ്റ്, സാനിറ്റൈസർ, ഫേസ് മാസ്ക് തുടങ്ങിയവയാണ് വിതരണം ചെയ്യുന്നത്.
ജില്ലാ ഇൻഫർമേഷൻ ഓഫീസ്, പാലക്കാട്