പാലക്കാട് ജില്ലയിൽ ഇന്ന് 468 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു
426 പേർക്ക് രോഗമുക്തി
പാലക്കാട് ജില്ലയിൽ ഇന്ന്(നവംബർ 22) 468 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. ഇതിൽ സമ്പർക്കത്തിലൂടെ രോഗബാധ ഉണ്ടായ 275 പേർ, ഉറവിടം അറിയാതെ രോഗം ബാധിച്ച 186 പേർ, ഇതര സംസ്ഥാനത്തുനിന്നും വിദേശത്തുനിന്നുമായി വന്ന 4 പേർ , 3 ആരോഗ്യപ്രവർത്തകർ എന്നിവർ ഉൾപ്പെടും. 426 പേർക്ക് രോഗമുക്തി ഉള്ളതായും അധികൃതർ അറിയിച്ചു.
ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ വിവരങ്ങൾ
പാലക്കാട് സ്വദേശികൾ- 57 പേർ
ഓങ്ങല്ലൂർ സ്വദേശികൾ – 30 പേർ
തിരുമിറ്റക്കോട് സ്വദേശികൾ- 27 പേർ
പെരിങ്ങോട്ടുകുറിശ്ശി സ്വദേശികൾ – 23 പേർ
മാത്തൂർ സ്വദേശികൾ- 22 പേർ വീതം
ആനക്കര സ്വദേശികൾ- 15 പേർ
ഒറ്റപ്പാലം സ്വദേശികൾ- 11 പേർ
തച്ചമ്പാറ, തൃത്താല സ്വദേശികൾ- 14 പേർ വീതം
പട്ടാമ്പി, വടക്കഞ്ചേരി സ്വദേശികൾ- 13പേർ വീതം
അമ്പലപ്പാറ, ചാലിശ്ശേരി, പല്ലശ്ശന സ്വദേശികൾ- 12 പേർ വീതം
വാണിയംകുളം സ്വദേശികൾ -10 പേർ
നല്ലേപ്പിള്ളി, ഷോർണൂർ , വല്ലപ്പുഴ സ്വദേശികൾ – 8 പേർ വീതം
അകത്തേത്തറ, കൊപ്പം, കുലുക്കല്ലൂർ സ്വദേശികൾ -7 പേർ വീതം
ചളവറ, കാരാകുറുശ്ശി, പരുതൂർ, പുതുപ്പരിയാരം, തിരുവേഗപ്പുറ സ്വദേശികൾ-6 പേർ വീതം
ആലത്തൂർ, മണ്ണാർക്കാട്, കപ്പൂർ സ്വദേശികൾ – 5 പേർ വീതം
അഗളി, ചിറ്റൂർ-തത്തമംഗലം നഗരസഭ, കരിമ്പ , കൊടുമ്പ് , ലക്കിടി പേരൂർ, മണ്ണൂർ , പൂക്കോട്ടുകാവ്, പുതുശ്ശേരി സ്വദേശികൾ- 4 പേർ വീതം
കണ്ണാടി, കാവശ്ശേരി, കോങ്ങാട്, കുത്തന്നൂർ, മുതുതല, പിരായിരി , വണ്ടാഴി സ്വദേശികൾ – 3 പേർ വീതം
അലനല്ലൂർ , കാഞ്ഞിരപ്പുഴ, പറളി, പട്ടഞ്ചേരി, പൊൽപ്പുള്ളി , തച്ചനാട്ടുകര, തെങ്കര, വടകരപ്പതി, വടവന്നൂർ, വിളയൂർ സ്വദേശികൾ – 2 പേർ വീതം
ചെറുപ്പുളശ്ശേരി, എലപ്പുള്ളി, എലവഞ്ചേരി, കണ്ണമ്പ്ര, കരിമ്പുഴ, കിഴക്കഞ്ചേരി, കൊടുവായൂർ, കോട്ടായി, കോട്ടോപ്പാടം, കൊഴിഞ്ഞാമ്പാറ, മങ്കര, മരുതറോഡ്, മുതലമട, നെല്ലായ, നെന്മാറ, പട്ടിത്തറ, പെരുമാട്ടി , ശ്രീകൃഷ്ണപുരം , തൃക്കടീരി, വെള്ളിനേഴി സ്വദേശികൾ – ഒരാൾ വീതം
ഇതോടെ ജില്ലയിൽ ചികിത്സയിലുള്ളവരുടെ എണ്ണം 5028 ആയി. ജില്ലയിൽ ചികിത്സയിൽ ഉള്ളവർക്ക് പുറമെ പാലക്കാട് ജില്ലക്കാരായ ഒരാൾ ആലപ്പുഴ, രണ്ടുപേർ തിരുവനന്തപുരം, അഞ്ച് പേർ കണ്ണൂർ, 35 പേർ തൃശ്ശൂർ, 23 പേർ കോഴിക്കോട്, 46 പേർ എറണാകുളം, 78 പേർ മലപ്പുറം ജില്ലകളിലും ചികിത്സയിലുണ്ട്.
ജില്ലാ ഇൻഫർമേഷൻ ഓഫീസ്, പാലക്കാട്