പാലക്കാട് ജില്ലയില്‍ ഇന്ന് 278 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു
444 പേർക്ക് രോഗമുക്തി
പാലക്കാട് ജില്ലയില്‍ ഇന്ന് (നവംബർ 07) 278 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 34 പേര്, ഉറവിടം അറിയാതെ രോഗം ബാധിച്ച 244 പേർ എന്നിവർ ഉൾപ്പെടും. 444 പേർക്ക് രോഗമുക്തി ഉള്ളതായും അധികൃതര്‍ അറിയിച്ചു.
ആകെ 3692 പരിശോധന നടത്തിയതിലാണ് 278 പേർക്ക് രോഗം സ്ഥിരീകരിച്ചത്. 7.52 ശതമാനമാണ് ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.
ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ വിവരങ്ങൾ
പാലക്കാട് നഗരസഭാ സ്വദേശികൾ 36 പേർ
ഒറ്റപ്പാലം നഗരസഭാ സ്വദേശികൾ 13 പേർ
തേങ്കുറിശ്ശി, വടകരപ്പതി, വടക്കഞ്ചേരി സ്വദേശികൾ 10 പേർ വീതം
കണ്ണാടി, ശ്രീകൃഷ്ണപുരം സ്വദേശികൾ ഒമ്പത് പേർ വീതം
ആനക്കര സ്വദേശികൾ ഏഴ് പേർ
ആലത്തൂർ, ചെർപ്പുളശ്ശേരി, പിരായിരി, പുതുപരിയാരം, തൃത്താല സ്വദേശികൾ ആറു പേർ വീതം
കടമ്പഴിപ്പുറം, മരുതറോഡ്, മേലാർകോട്, മുണ്ടൂർ, നാഗലശ്ശേരി, പട്ടിത്തറ സ്വദേശികൾ അഞ്ചു പേർ വീതം
ചിറ്റൂർ-തത്തമംഗലം, എരിമയൂർ, കാവശ്ശേരി, ലക്കിടി പേരൂർ, പുതുശ്ശേരി, തരൂർ, തിരുമിറ്റക്കോട് സ്വദേശികൾ നാല് പേർ വീതം
കാഞ്ഞിരപ്പുഴ, കൊഴിഞ്ഞാമ്പാറ, കുഴൽമന്ദം, നല്ലേപ്പിള്ളി, നെല്ലായ, പറളി, പട്ടാമ്പി, പൊൽപ്പുള്ളി, പുതുക്കോട്, വെള്ളിനേഴി, വണ്ടാഴി സ്വദേശികൾ മൂന്നു പേർ വീതം
അഗളി, അമ്പലപ്പാറ, അകത്തെതറ, അനങ്ങനടി, കാരാകുറുശ്ശി, കരിമ്പുഴ, കേരളശ്ശേരി, കോങ്ങാട്, കൊപ്പം, മലമ്പുഴ, മുതലമട, പരുതൂർ, ഷോർണൂർ, തെങ്കര, തിരുവേഗപ്പുറ, വല്ലപ്പുഴ സ്വദേശികൾ രണ്ടു പേർ വീതം
ചളവറ, മണ്ണാർക്കാട്, ചാലിശ്ശേരി, കപ്പൂർ കിഴക്കഞ്ചേരി, കൊടുമ്പ്, കൊല്ലങ്കോട്, കോട്ടോപ്പാടം, കുമരംപുത്തൂർ, കുത്തനൂർ, മണ്ണൂർ, മാത്തൂർ, മുതുതല, നെന്മാറ, ഓങ്ങല്ലൂർ, പട്ടഞ്ചേരി, പൂക്കോട്ടുകാവ്, തച്ചമ്പാറ, വടവന്നൂർ, വാണിയംകുളം സ്വദേശികൾ ഒരാൾ വീതം
ഇതോടെ ജില്ലയില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 2678 ആയി.
ജില്ലാ ഇൻഫർമേഷൻ ഓഫീസ് പാലക്കാട്