കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു രഥോത്സവം നടത്താനുള്ള അനുമതി സർക്കാരിൽനിന്നും നേടിയെടുക്കുന്നതിനുള്ള ശ്രമമാണ് താൻ നടത്തിയതെന്നു ഷാഫി പറന്പിൽ എംഎൽഎ. സർക്കാർ അനുമതി ഇല്ലാതെ രഥോത്സവം നടത്താൻ കഴിയില്ല എന്ന സാഹചര്യം എല്ലാവർക്കും ബോധ്യമുള്ളതാണ്. ഗ്രാമപ്രതിനിധികൾ മന്ത്രിയെകണ്ട് നൽകിയ നിവേദനത്തിന്റെ അടിസ്ഥാനത്തിൽതന്നെയാണ് സർക്കാർ അനുമതി നൽകിയത്. ഇതിൽ ഒരുതരത്തിലുമുള്ള രാഷ്ട്രീയ ലക്ഷ്യമോ ഇടപെടലുകളോ ഉണ്ടായിട്ടില്ല. ഗ്രാമപ്രതിനിധികൾ വകുപ്പുമന്ത്രിമാരെ കണ്ടതിനു ബിജെപി അസ്വസ്ഥരാകേണ്ട കാര്യമില്ല. സുരക്ഷിതമായി രഥോത്സവം നടതുന്നതിനു നഗരസഭയും ജില്ലാ ഭരണകൂടവും ബന്ധപ്പെട്ട വകുപ്പുകളും സംസ്ഥാന സർക്കാരും യോജിച്ചു നീങ്ങും എന്നാണു കരുതുന്നത്. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് രഥോത്സവം നടത്തുന്നതിനു ദേവസ്വം മന്ത്രി മലബാർ ദേവസ്വം ബോർഡ് കമ്മീഷണർക്കു നിർദേശം നൽകിട്ടുണ്ടെന്നും അറിയിച്ചു.