പാലക്കാട് ജില്ലയില്‍ ഇന്ന് 548 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു
767 പേർക്ക് രോഗമുക്തി
പാലക്കാട് ജില്ലയില്‍ ഇന്ന് (ഒക്ടോബർ 8) 548 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 323 പേര്, ഉറവിടം അറിയാതെ രോഗം ബാധിച്ച 222 പേർ, 3 ആരോഗ്യ പ്രവർത്തകർ എന്നിവർ ഉൾപ്പെടും.767 പേർക്ക് രോഗമുക്തി ഉള്ളതായും അധികൃതര്‍ അറിയിച്ചു.
ആകെ 6029 പരിശോധന നടത്തിയതിലാണ് 548 പേർക്ക് രോഗം സ്ഥിരീകരിച്ചത്.9.08 ശതമാനമാണ് ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി.
ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ വിവരങ്ങൾ
പാലക്കാട് നഗരസഭ സ്വദേശികൾ 87 പേർ
പുതുശ്ശേരി സ്വദേശികൾ 30 പേർ
അകത്തേത്തറ സ്വദേശികൾ 25 പേർ
ചിറ്റൂർ-തത്തമംഗലം സ്വദേശികൾ 18 പേർ
പട്ടഞ്ചേരി സ്വദേശികൾ 15 പേർ
തരൂർ, തിരുവേഗപ്പുറ സ്വദേശികൾ 14 പേർ വീതം
ഷൊർണൂർ സ്വദേശികൾ 13 പേർ
ഒറ്റപ്പാലം സ്വദേശികൾ 12 പേർ
പുതുക്കോട് സ്വദേശികൾ 11 പേർ
ആലത്തൂർ, മണ്ണാർക്കാട്, എലപ്പുള്ളി, പുതുപ്പരിയാരം സ്വദേശികൾ 10 പേർ വീതം
ആനക്കര, തേങ്കുറിശ്ശി സ്വദേശികൾ 9 പേർ വീതം
കാഞ്ഞിരപ്പുഴ, മലമ്പുഴ, പിരായിരി, തെങ്കര, വടക്കഞ്ചേരി, വണ്ടാഴി, വാണിയംകുളം സ്വദേശികൾ 7 പേർ വീതം
അലനല്ലൂർ, കാവശ്ശേരി, കിഴക്കഞ്ചേരി, മരുതറോഡ്, മുതുതല സ്വദേശികൾ 6 പേർ വീതം
അഗളി, അമ്പലപ്പാറ, ചെർപ്പുളശ്ശേരി, കടമ്പഴിപ്പുറം, കരിമ്പ, കരിമ്പുഴ, കുത്തനൂർ, ലക്കിടി-പേരൂർ, നെന്മാറ, പരുതൂർ, പെരുമാട്ടി സ്വദേശികൾ 5 പേർ വീതം
ചളവറ, കൊടുമ്പ്, കൊടുവായൂർ, കൊപ്പം, കൊഴിഞ്ഞാമ്പാറ, കുമരംപുത്തൂർ, നാഗലശ്ശേരി, നെല്ലായ, പട്ടാമ്പി, പെരുവമ്പ്, തൃത്താല സ്വദേശികൾ 3 പേർ വീതം
എലവഞ്ചേരി, എരിമയൂർ, കണ്ണാടി, കണ്ണമ്പ്ര, കപ്പൂർ, കുഴൽമന്നം, മാത്തൂർ, മുണ്ടൂർ, തച്ചമ്പാറ, തിരുമിറ്റക്കോട്, വടകരപ്പതി, വല്ലപ്പുഴ, വെള്ളിനേഴി സ്വദേശികൾ 3 പേർ വീതം
കൊല്ലങ്കോട്, മങ്കര, മണ്ണൂർ, മേലാർകോട്, മുതലമട, നല്ലേപ്പിള്ളി, ഓങ്ങല്ലൂർ, പല്ലശ്ശന, പറളി, പട്ടിത്തറ, വടവന്നൂർ സ്വദേശികൾ 2 പേർ വീതം
അനങ്ങനടി, അയിലൂർ, ചാലിശ്ശേരി, എരുത്തേമ്പതി, കാരാകുറിശ്ശി, കോട്ടോപ്പാടം, പെരിങ്ങോട്ടുകുറിശ്ശി, പുതൂർ, ഷോളയൂർ, ശ്രീകൃഷ്ണപുരം, തച്ചനാട്ടുകര, തൃക്കടീരി സ്വദേശികൾ ഒരാൾ വീതം
ഇതോടെ ജില്ലയില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 7636 ആയി. ജില്ലയില്‍ ചികിത്സയില്‍ ഉള്ളവര്‍ക്ക് പുറമെ പാലക്കാട് ജില്ലക്കാരായ 2 പേർ കാസർഗോഡ് ജില്ലയിലും 7 പേർ വയനാട് ജില്ലയിലും 11 പേർ ആലപ്പുഴ ജില്ലയിലും 15 പേർ ഇടുക്കി ജില്ലയിലും16 പേർ കൊല്ലം ജില്ലയിലും 18 പേർ വീതം കോട്ടയം, പത്തനംതിട്ട, എറണാകുളം ജില്ലയിലും 21 പേർ കണ്ണൂർ ജില്ലയിലും 22 പേർ തിരുവനന്തപുരം ജില്ലയിലും 79 പേർ കോഴിക്കോട്
ജില്ലയിലും 82 പേർ തൃശ്ശൂർ ജില്ലയിലും 218 പേർ മലപ്പുറം ജില്ലയിലും ചികിത്സയിലുണ്ട്.
ജില്ലാ ഇൻഫർമേഷൻ ഓഫീസ് പാലക്കാട്