പാലക്കാട് ജില്ലയില്‍ ഇന്ന് 768 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു
734 പേർക്ക് രോഗമുക്തി
പാലക്കാട് ജില്ലയില്‍ ഇന്ന് (ഒക്ടോബർ 5) 768 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 506 പേര്, ഉറവിടം അറിയാതെ രോഗം ബാധിച്ച 254 പേർ, 6 ആരോഗ്യ പ്രവർത്തകർ, സംസ്ഥാനത്തിന് പുറത്തു നിന്നും വന്ന 2 പേർ എന്നിവർ ഉൾപ്പെടും.734 പേർക്ക് രോഗമുക്തി ഉള്ളതായും അധികൃതര്‍ അറിയിച്ചു.
ആകെ 5592 പരിശോധന നടത്തിയതിലാണ് 768 പേർക്ക് രോഗം സ്ഥിരീകരിച്ചത്.13.73 ശതമാനമാണ് ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി.
ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ വിവരങ്ങൾ
പാലക്കാട് നഗരസഭ സ്വദേശികൾ 87 പേർ
നാഗലശ്ശേരി സ്വദേശികൾ 31 പേർ
ഷൊർണൂർ സ്വദേശികൾ 29 പേർ
വണ്ടാഴി സ്വദേശികൾ 22 പേർ
തേങ്കുറിശ്ശി സ്വദേശികൾ 19 പേർ
കൊപ്പം, പട്ടാമ്പി സ്വദേശികൾ 18 പേർ വീതം
കാവശ്ശേരി, വാണിയംകുളം സ്വദേശികൾ 17 പേർ വീതം
ഒറ്റപ്പാലം, പെരിങ്ങോട്ടുകുറിശ്ശി, വടക്കഞ്ചേരി സ്വദേശികൾ 16 പേർ വീതം
ചിറ്റൂർ-തത്തമംഗലം, കൊടുമ്പ്, പുതുപ്പരിയാരം, വടകരപ്പതി സ്വദേശികൾ 15 പേർ വീതം
പട്ടിത്തറ സ്വദേശികൾ 14 പേർ
അമ്പലപ്പാറ, ചാലിശ്ശേരി, പുതുശ്ശേരി, തിരുമിറ്റക്കോട് സ്വദേശികൾ 13 പേർ വീതം
ആലത്തൂർ, കോങ്ങാട്, മുതലമട, നെന്മാറ സ്വദേശികൾ 12 പേർ വീതം
കൊല്ലങ്കോട് സ്വദേശികൾ 11 പേർ
ഓങ്ങല്ലൂർ സ്വദേശികൾ 10 പേർ
പട്ടഞ്ചേരി, പെരുമാട്ടി സ്വദേശികൾ 9 പേർ
എലപ്പുള്ളി, മണ്ണൂർ സ്വദേശികൾ 8 പേർ വീതം
അഗളി, അകത്തെതറ, ആനക്കര, ചെർപ്പുളശ്ശേരി, എരിമയൂർ, കരിമ്പ, സ്വദേശികൾ 7 പേർ വീതം
കൊഴിഞ്ഞാമ്പാറ, കുത്തനൂർ, മുതുതല, പറളി, പെരുവമ്പ്, ശ്രീകൃഷ്ണപുരം, തരൂർ സ്വദേശികൾ 6 പേർ വീതം
കോട്ടായി, ലക്കിടി-പേരൂർ, മരുതറോഡ്, മേലാർകോട്, മുണ്ടൂർ, പിരായിരി, തൃത്താല, വടവന്നൂർ, വിളയൂർ സ്വദേശികൾ 5 പേർ വീതം
അലനല്ലൂർ, ചളവറ, എലവഞ്ചേരി, കണ്ണാടി, കപ്പൂർ, കേരളശ്ശേരി, കിഴക്കഞ്ചേരി, കൊടുവായൂർ, മലമ്പുഴ, മങ്കര, പല്ലശ്ശന, പരുതൂർ, തിരുവേഗപ്പുറ, വല്ലപ്പുഴ സ്വദേശികൾ 4 പേർ വീതം
എരുത്തേമ്പതി, കടമ്പഴിപ്പുറം, കണ്ണമ്പ്ര, നെല്ലായ, പൊൽപ്പുള്ളി,പുതുക്കോട്, തൃക്കടീരി സ്വദേശികൾ 3 പേർ വീതം
മണ്ണാർക്കാട്, കരിമ്പുഴ, കുലുക്കല്ലൂർ, കുഴൽമന്നം, മാത്തൂർ, തച്ചമ്പാറ സ്വദേശികൾ 2 പേർ വീതം
അനങ്ങനടി, അയിലൂർ,കാഞ്ഞിരപ്പുഴ, കോട്ടോപ്പാടം, കുമരംപുത്തൂർ,
നെല്ലിയാമ്പതി, പൂക്കോട്ടുകാവ്,
ഷോളയൂർ, തച്ചനാട്ടുകര, വെള്ളിനേഴി സ്വദേശികൾ ഒരാൾ വീതം
ഇതോടെ ജില്ലയില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 8089 ആയി. ജില്ലയില്‍ ചികിത്സയില്‍ ഉള്ളവര്‍ക്ക് പുറമെ പാലക്കാട് ജില്ലക്കാരായ 2 പേർ കാസർഗോഡ് ജില്ലയിലും 6 പേർ വയനാട് ജില്ലയിലും 11 പേർ ആലപ്പുഴ ജില്ലയിലും 14 പേർ എറണാകുളം ജില്ലയിലും 15 പേർ ഇടുക്കി ജില്ലയിലും16 പേർ കൊല്ലം ജില്ലയിലും 17 പേർ കോട്ടയം ജില്ലയിലും 18 പേർ പത്തനംതിട്ട ജില്ലയിലും 21 പേർ വീതം തിരുവനന്തപുരം, കണ്ണൂർ ജില്ലകളിലും 73 പേർ കോഴിക്കോട് ജില്ലയിലും 63 പേർ തൃശ്ശൂർ ജില്ലയിലും 207 പേർ മലപ്പുറം ജില്ലയിലും ചികിത്സയിലുണ്ട്.