കോവിഡ് പ്രതിസന്ധി: ക്ഷീരകര്‍ഷകര്‍ക്ക് സൗജന്യ കാലിത്തീറ്റയും ധനസഹായവും നല്കി
കോവിഡ് പ്രതിസന്ധിയിലകപ്പെട്ട ക്ഷീരകര്‍ഷകര്‍ക്ക് കൈത്താങ്ങായി ക്ഷീരവികസന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ സൗജന്യ കാലിത്തീറ്റയും ധനസഹായവും വിതരണം ചെയ്തു. ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ വിതരണോദ്ഘാടനം നിയമസഭാ സ്പീക്കര്‍ എം.ബി രാജേഷ് നിര്‍വഹിച്ചു. ജില്ലയിലെ 530 ക്ഷീരകര്‍ഷകര്‍ക്ക് കാലിത്തീറ്റയും കോവിഡ് ബാധിച്ച് മരണമടഞ്ഞ 13 കര്‍ഷകരുടെ ആശ്രിതര്‍ക്ക് ധനസഹായവുമാണ് വിതരണം ചെയ്തത്.
കോവിഡ് കാലത്ത് ഉപജീവനമാര്‍ഗം നഷ്ടപ്പെട്ടവരെ സഹായിക്കുന്ന ഇത്തരം പദ്ധതികള്‍ ഏറെ അഭിനന്ദനാര്‍ഹമാണെന്ന് സ്പീക്കര്‍ പറഞ്ഞു. മില്‍മയുടെ നേതൃത്വത്തില്‍ പാലില്‍ നിന്നും മൂല്യവര്‍ദ്ധിത ഉത്പന്നങ്ങള്‍ ഉണ്ടാക്കുമ്പോള്‍ കുടുംബശ്രീയുടെ സാധ്യതകള്‍ കൂടി ഉപയോഗപ്പെടുത്തിയാല്‍ സത്രീ ശാക്തീകരണത്തിന് ഉതകുമെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബിനുമോള്‍ അധ്യക്ഷയായി.