കോവിഡിന്റെ മറവിലുള്ള കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ കൊള്ള അവസാനിപ്പിക്കണം.
ആന്റി കറപ്ഷൻസ് പീപ്പിൾസ് മൂവ്മെന്റ് കോവി ഡ് വ്യാപനത്തിന്റെ മറവിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ നടത്തുന്ന കൊള്ള അവസാനിപ്പിക്കണമെന്ന് ആന്റി കറപ്ഷൻസ് പീപ്പിൾസ് മൂവ്മെന്റ് ജില്ലാ കമ്മിറ്റി കേന്ദ്ര-സംസ്ഥാന സർക്കാരുകളോട് ആവശ്യപ്പെട്ടു. ആഗോള തലത്തിൽ എണ്ണ വില ക്രമാതീതമായി കുറഞ്ഞിട്ടും പെട്രോളിന്റേയും, ഡീസലിന്റേയും വില ഇടയ്ക്കിടക്ക് വർദ്ധിപ്പിച്ച് ജനങ്ങളെ ഇഞ്ചിഞ്ചായി കൊല്ലുന്ന നയമാണ് കേന്ദ്ര സർക്കാർ സ്വീകരിച്ചു വരുന്നത്. കോവി ഡിന്റെ മറവിൽ മരുന്നു കമ്പനികൾ നടത്തുന്ന കൊള്ളയ്ക്ക് കേന്ദ്ര സർക്കാർ കൂട്ടുനിൽക്കുന്നതായി യോഗം കുററപ്പെടുത്തി. വാക്സിൻ സ്വകാര്യ മേഖലയ്ക്ക് യഥേഷും ലഭിക്കുമ്പോൾ സർക്കാർ മേഖലയിൽ ദൗർലഭ്യം അനുഭവിക്കുന്നത് എന്തുകൊണ്ടെന്ന കാര്യം അന്വേഷിച്ച്, എല്ലാവർക്കും എത്രയും വേഗം വാക്സിൻ ലഭിക്കാനുള്ള അടിയന്തര നടപടി സ്വീകരിക്കണമെന്നും യോഗം അംഗീകരിച്ച .. പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. സംസ്ഥാനത്ത് കോവിഡിന്റെ മറവിൽ വനം കൊള്ളയും കുഴൽപ്പണവും, വ്യാജമദ്യ ഉല്പാദനവും തകൃതിയായി നടക്കുകയാണെന്ന് യോഗം ചൂണ്ടിക്കാട്ടി. പട്ടയഭൂമിയിലെ മരങ്ങളിൽ ചന്ദനമരം ഒഴിച്ച് . മറ്റെല്ലാ മരങ്ങളും കർഷകർക്ക് മുറിക്കാനുള്ള റവന്യൂ, വനം വകുപ്പുകളുടെ ഉത്തരവ് ഇറക്കിയത് നിയമ വകുപ്പിന്റെ അനുമതി ഇല്ലാതെയാണെന്നാണ് അറിയുന്നത്. രണ്ടു വകുപ്പുകളും സി.പി.ഐ. കൈകാര്യം ചെയ്ത വകുപ്പാണ്. ഇപ്പോഴത്തെ അന്വേഷണം പ്രഹസനമാണ്. സെക്രട്ടേറി യററിലെ ഉന്നത രാഷ്ട്രീ ഉദ്യോഗസ്ഥ മേഖലയിലെ അംഗീകാരമില്ലാതെ കോടികളുടെ ഈട്ടി, തേക്ക് മരങ്ങൾ മുറിച്ചു നീക്കാനാകില്ല. കുറ്റം ഏതാനും ഉദ്യോഗസ്ഥരുടെ ചുമലിൽ കെട്ടിവെച്ച് യഥാർത്ഥ കുറ്റവാളികളെ രക്ഷപ്പെടുത്താനുള്ള നീക്കമാണ് ഉന്നതതലങ്ങളിൽ നടന്നുകൊണ്ടിരിക്കുന്നതെന്ന് യോഗം ആരോപിച്ചു. യഥാർത്ഥ കുററവാളികളെ ജനത്തിന് മുമ്പിൽ കൊണ്ടുവരുന്നതിന് മരം മുറി സംബന്ധിച്ച് ജുഡീഷ്യൽ അന്വേഷണം നടത്തുന്നതിന്നും, വിലക്കയറ്റം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി പെട്രോളിന്റെയും ഡീസലിന്റെയും അധിക നികുതി പൂർണ്ണമായും വേണ്ടെന്നു വെയ്ക്കുന്ന തിന്നും സംസ്ഥാന സർക്കാർ തയ്യാറാകണമെന്നും ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. ആന്റി കറപ്ഷൻസ് പീപ്പിൾസ് മൂവ്മെന്റ് ജില്ലാ പ്രസിഡണ്ട് എ.കെ. സുൽത്താന്റെ അദ്ധ്യക്ഷതയിൽ ഓൺലൈനിൽ വിളിച്ചു ചേർത്ത യോഗത്തിൽ ജില്ലാ സെക്രട്ടറി വിനോദ് തൃത്താല, ടി.ടി. ഹുസ്സൈൻ തട്ട താഴത്ത് , എം.അബ്ദുൾ ഗഫൂർ , എം. അഖിലേഷ് കുമാർ, കെ.ഗോപാലകൃഷ്ണൻ ,എം.രാധാകൃഷ്ണൻ , പി.കെ.ഗോപി, കെ.എം. കുമാരൻ, കെ.അബൂബക്കർ , പി.കെ.വേലായുധൻ എന്നിവർ ചർച്ചയിൽ പങ്കെടുത്തു സംസാരിച്ചു. എ.കെ. സുൽത്താൻ മൊ:9447621686. പാലക്കാട്, 14.6-21