അതിര്‍ത്തിയില്‍ പരിശോധന ആരംഭിച്ചു
ഇതര സംസ്ഥാനങ്ങളില്‍ നിന്നും കേരളത്തിലേക്ക് എത്തുന്നവര്‍ക്കുള്ള ഇ-പാസ് പരിശോധന വാളയാര്‍ അതിര്‍ത്തിയില്‍ ആരംഭിച്ചു. കോവിഡ് ജാഗ്രത പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്ത ഇ-പാസ് ഉള്ളവര്‍ക്ക് മാത്രമാണ് അതിര്‍ത്തി കടക്കാന്‍ അനുമതി. ഈ പാസ് ഇല്ലാതെ വരുന്നവര്‍ അതിര്‍ത്തിയില്‍ വച്ച് തന്നെ രജിസ്ട്രേഷന് നടത്തി ഇ-പാസ്സ് ലഭ്യമാക്കണം. ഇ -പാസിനു പുറമേ 48 മണിക്കൂറിനുള്ളില്‍ ടെസ്റ്റ് ചെയ്ത ആര്.ടി.പി.സി.ആര് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റും പരിശോധിക്കുന്നുണ്ട്. നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഇല്ലാത്തവര്‍ കേരളത്തിലെത്തിയാല്‍ അവരുടെ വീടുകളില്‍ തിരിച്ചെത്തി ഉടന്‍ കോവിഡ് ടെസ്റ്റ് ചെയ്യണം. ചെയ്യാന്‍ കഴിയാത്തവര്‍ 14 ദിവസം ക്വാറന്റൈനില്‍ ഇരിക്കണം. കോവിഡ് നെഗറ്റീവ് ആണെന്ന് ഉറപ്പു വരുത്തിയതിനു ശേഷം മാത്രമേ ഇവര്‍ക്ക് പുറത്തിറങ്ങാന്‍ ആകൂ. വരും ദിവസങ്ങളില്‍ പരിശോധന ഊര്‍ജിതമാക്കുമെന്നും വാളയാര്‍ പോലീസ് അറിയിച്ചു.