മുത്തലാഖ് ചൊല്ലി യുവതിക്ക് സ്വര്‍ണം തിരിച്ചുനല്‍കാന്‍ കോടതി വിധി.
190 പവന് സ്വര്‍ണമോ തത്തുല്യ തുകയോ മുന്‍ ഭര്‍ത്താവ് യുവതിക്ക് നല്‍കണമെന്നാണ് കോടതി ഉത്തരവ്.
ഒറ്റപ്പാലം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് പത്തിരിപ്പാല സ്വദേശിയായ യുവതിക്ക് അനുകൂലമായി വിധിച്ചത്.
2009ലാണ് പാലക്കാട് സ്വദേശിയായ യുവാവുമായി ഡോക്ടറായ പത്തിരിപ്പാല സ്വദേശിയുടെ വിവാഹം നടക്കുന്നത്. 200 പവന് സ്വര്‍ണാഭരണങ്ങളാണ് വിവാഹ സമ്മാനമായി നല്‍കിയിരുന്നത്. .
തുടര്‍ന്ന് കൂടുതല്‍ സ്വര്‍ണത്തിനും പണത്തിനും വേണ്ടി പീഡിപ്പിക്കുകയും, എതിര്‍ത്തതിനെ തുടര്‍ന്ന് പ്രത്യേക കാരണം കൂടാതെ 2015ല്‍ വിവാഹ ബന്ധം മുത്തലാഖ് ചൊല്ലി വേര്‍പെടുത്തുകയും ചെയ്തെന്നായിരുന്നു പരാതി.
തുടര്‍ന്നാണ് സ്വര്‍ണം തിരികെ നല്കാന് കോടതി ഉത്തരവിടുകയായിരുന്നു