പാലക്കാട്: കഴിഞ്ഞദിവസം കൊല്ലേങ്കാട് പൊലീസ് അറസ്റ്റ് ചെയ്ത മനുഷ്യാവകാശ പ്രവര്‍ത്തകനും എന്‍.സി.എച്ച്.ആര്.ഒ സംസ്ഥാന പ്രസിഡന്റുമായ വിളയോടി ശിവന്‍കുട്ടിക്ക് മണ്ണാര്‍ക്കാട് എസ്.സി/എസ്.ടി പ്രത്യേക കോടതി ജാമ്യം അനുവദിച്ചു.
ആദിവാസി യുവാവിെന്റ മരണത്തില്‍ ദുരൂഹത ആരോപിച്ച് നടത്തിയ പൊലീസ് സ്റ്റേഷന് മാര്‍ച്ചിനിടെ, നടത്തിയ പ്രസംഗത്തില്‍ സി.െഎയെ ജാതി അധിക്ഷേപം നടത്തിയെന്നാരോപിച്ചാണ് ശിവന്‍കുട്ടിയെ വെള്ളിയാഴ്ച പൊലീസ് അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജാരാക്കി റിമാന്റ് ചെയ്ത ശിവന്‍കുട്ടിക്ക് ശനിയാഴ്ചയാണ് ജാമ്യം അനുവദിച്ചത്.
മീങ്കര ഡാമില്‍ ആദിവാസി യുവാവ് മുങ്ങി മരിച്ച സംഭവത്തിലാണ് ഉന്നതതല അന്വേഷണം ആവശ്യപ്പെട്ട് എന്‍.സി.എച്ച്.ആര്.ഒ കൊല്ലങ്കോട് പൊലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തിയത്. മാര്‍ച്ചിനെ അഭിസംബോധന ചെയ്ത് സംസാരിക്കുമ്ബോള്‍ എസ്.ഐ വിബിന് ദാസിനെ ജാതിപ്പേര് വിളിച്ച് അധിക്ഷേപിച്ചു എന്നാണ് ശിവന്‍കുട്ടിയ്ക്കെതിരായ പരാതി. എസ്.ഐ ചിറ്റൂര്‍ എ.എസ്.പിയ്ക്ക് നല്കിയ പരാതിയിന്മേലാണ് നടപടി.