എല്‍.ബി.എസില്‍ കോഴ്സ്് പ്രവേശനം
എല്‍.ബി.എസ് സെന്റര്‍ ഫോര്‍ സയന്‍സ് ആന്‍ഡ് ടെക്നോളജിയുടെ ആലത്തൂര്‍ ഉപകേന്ദ്രത്തില്‍ ആറുമാസത്തെ ഡി.സി.എ(എസ്), ഒരു വര്‍ഷത്തെ ഡി.സി.എ, നാലു മാസത്തെ ഡാറ്റാ എന്‍ട്രി ആന്‍ഡ് ഓഫീസ് ഓട്ടോമേഷന്‍ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്രീഡിഗ്രി/ പ്ലസ് ടു, എസ്.എസ്.എല്‍.സി യോഗ്യതയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് www.lbscentre.kerala.gov.in/services/courses ലൂടെ Quick Apply option മുഖേന അപേക്ഷിക്കാം. എസ്.സി/എസ്.ടി/ഒ.ഇ.സി വിദ്യാര്‍ത്ഥികള്‍ക്ക് ഫീസില്ല. വിശദവിവരങ്ങള്‍ക്ക് ഓഫീസര്‍ ഇന്‍ ചാര്‍ജ്ജ്, എല്‍.ബി.എസ.് സബ്സെന്റര്‍, ആലത്തൂര്‍ എന്ന വിലാസത്തില്‍ ബന്ധപ്പെടുക. ഫോണ്‍: 0492- 2222660, 9447430171
ധീരത അവാര്‍ഡിന് അപേക്ഷിക്കാം
ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ ചൈല്‍ഡ് വെല്‍ഫെയര്‍ നടപ്പിലാക്കുന്ന ധീരത അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു. ജീവന് അപകടത്തിലോ ശാരീരീക പരിക്കിന്റെ ഭീഷണിയിലോ സാമൂഹ്യ ദുഷ്പ്രവര്ത്തിക്കെതിരെയോ ധീരമായി സ്വമേധയാ നിസ്വാര്‍ത്ഥ സേവനം നടത്തിയ 18 വയസ്സില്‍ താഴെ പ്രായമുള്ള കുട്ടികള്‍ക്കാണ് അപേക്ഷിക്കാന്‍ അവസരം. 2019 ജൂലൈ ഒന്നിനും 2020 സെപ്തംബര്‍ 30നും ഇടയില്‍ നടന്ന സംഭവങ്ങളാണ് അവാര്‍ഡിനായി പരിഗണിക്കുക. വിശദവിവരങ്ങള്‍ക്കും അപേക്ഷാ ഫോറത്തിനും www.iccw.co.in/national_bravery.html സന്ദര്‍ശിക്കുക. അപേക്ഷ ഒക്ടോബര്‍ 15 വരെ സ്വീകരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0491 2531098
ഗസ്റ്റ്ലക്ചറര്‍ ഒഴിവ് – കൂടിക്കാഴ്ച 12ന്
കുഴല്‍മന്ദം ഗവ. മോഡല്‍ റസിഡന്‍ഷ്യല്‍ പോളിടെക്നിക് കോളേജില്‍ മെക്കാനിക്കല്‍ എഞ്ചിനിയറിംഗില്‍ താല്കാലിക അദ്ധ്യാപക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ബന്ധപ്പെട്ട വിഷയങ്ങളില്‍ ഒന്നാം ക്ലാസ്സോടെയുളള ബി.ടെക്/ ബി.ഇ ആണ് യോഗ്യത. താല്പര്യമുളള ഉദ്യോഗാര്‍ത്ഥികള്‍ അസ്സല് രേഖകള്‍ സഹിതം ഒക്ടോബര്‍ 12 ന് രാവിലെ 10ന് കോവിഡ് 19 നിബന്ധനകള്‍ പാലിച്ച് ഓഫീസില്‍ കൂടികാഴ്ച്ചക്കെത്തണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. ഫോണ്‍: 04922-272900