പാലക്കാട് നഗരസഭയില്‍ കൗണ്‍സില്‍ യോഗത്തില്‍ സംഘര്‍ഷം. അമൃത് പദ്ധതിയുടെ ഡിജിറ്റല്‍ മാസ്റ്റര്‍ പ്ലാന്‍ അവതരിപ്പിക്കുന്നതുമായി ബന്ധപ്പെട്ടാണ് സംഘര്‍ഷം അടുത്ത 20 വര്‍ഷത്തേക്കുള്ള അമൃത് പദ്ധതിയുടെ ഡിജിറ്റല്‍ മാസ്റ്റര്‍ പ്ലാന്‍ ആയിരുന്നു ഇന്ന് കൗണ്‍സിലില്‍ അവതരിപ്പിച്ചത്. എന്നാല്‍ മുമ്ബ് ഉണ്ടായിരുന്ന കൗണ്‍സിലിലും മാസ്റ്റര്‍ പ്ലാന്‍ ഉണ്ടായിരുന്നു. അത് എവിടെ ആണെന്ന് ചോദിച്ചായിരുന്നു പ്രതിപക്ഷം ബഹളവുമായി രംഗത്തെത്തിയത്. എന്നാല്‍ പ്രതിപക്ഷ ചോദ്യത്തിന് മറുപടി നല്‍കാതെ ഭരണപക്ഷം വിദഗ്ധ സമിതി അംഗങ്ങളെ പ്രഖ്യാപിക്കുകയായിരുന്നു. ഡോ. ഇ. ശ്രീധരന്റെയും ഡോ. മാലിനി കൃഷ്ണന് കുട്ടിയുടേയും പേരായിരുന്നു നിര്‍ദേശിച്ചത്. പ്രതിപക്ഷത്തിന്റെ ചോദ്യത്തിന് മറുപടി നല്‍കാതെ വിദഗ്ധ സമിതിയെ നിര്ദേശിക്കലല്ല പരിഹാരം എന്നുപറഞ്ഞായിരുന്നു ബഹളം. സംഘര്‍ഷത്തെ തുടര്‍ന്ന് രണ്ട് തവണ കൗണ്‍സില്‍ യോഗം നിര്‍ത്തിവെച്ചു.നിലവില്‍ സംഘര്‍ഷം ഒഴിഞ്ഞിരിക്കുകയാണ്. നഗരസഭാ അധ്യക്ഷ വിളിച്ചുചേര്‍ത്ത പ്രതിപക്ഷ കക്ഷികളുടെ നേതൃ യോഗത്തില്‍ ധാരണയായതിനെത്തുടര്‍ന്ന് മാസ്റ്റര്‍ പ്ലാന്‍ അവതരിപ്പിക്കുകയും കൗണ്‍സില്‍ യോഗം അവസാനിപ്പിക്കുകയും ചെയ്തു.