പാലക്കാട് : തുടർകൊലപാതകം പോലീസിന്റെ പിടിപ്പുകേടാണെന്ന് കേന്ദ്രമന്ത്രി വി. മുരളീധരൻ. മുഖ്യമന്ത്രി പിണറായി വിജയൻ ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുമ്പോൾ ക്രമസമാധാന നില വഷളാവുന്നത് ആശങ്കാജനകമാണെന്നും അദ്ദേഹം പറഞ്ഞു.
പാലക്കാട്ടെ സംഭവവും തിരുവനന്തപുരത്ത് നടന്നുകൊണ്ടിരിക്കുന്ന ഗുണ്ടാ ആക്രമണങ്ങളും. കുത്തഴിഞ്ഞ രീതിയിലാണ് പൊലീസ് വകുപ്പ് പോകുന്നത്. സാഹചര്യം മോശമാകുമ്പോൾ കേന്ദ്ര സർക്കാർ നിയമപരമായി ഇടപെടേണ്ട സാഹചര്യമുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.