ജില്ലാ പൈതൃക മ്യൂസിയം നിർമാണപ്രവൃത്തികൾ പുരോഗമിക്കുന്നു
പാലക്കാട്:ജില്ലയുടെ തനത് ചരിത്ര കലാ സാംസ്‌കാരിക പൈതൃകം സംരക്ഷിക്കുകയും പ്രദർശിപ്പിക്കുകയും ചെയ്യുകയെന്ന ലക്ഷ്യത്തോടെ പുരാവസ്തു വകുപ്പിന് കീഴിലെ പാലക്കാട് ജില്ലാ പൈതൃക മ്യൂസിയത്തിന്റെ പ്രവർത്തനങ്ങൾ കൽപ്പാത്തി ചാത്തപുരത്ത് പുരോഗമിക്കുന്നു.പുതിയ തലമുറയ്ക്ക് മനസ്സിലാകുന്നതിനായി ചരിത്രങ്ങളും രേഖകളും മിനിയേച്ചര്‍, ചിത്രങ്ങള്‍,കലാശില്പങ്ങൾ,സംഗീത ഉപകരണങ്ങൾതുടങ്ങിയവ മ്യൂസിയത്തില്‍ പ്രദര്‍ശിപ്പിക്കും. 2015 ലാണ്പൈതൃക മ്യൂസിയത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനം ഉദ്ഘാടനം ചെയ്തത്.കേരള ഫോക്‌ലോർ അക്കാദമി,സാംസ്കാരിക കാര്യവകുപ്പ് എന്നിവയുടെ മേൽനോട്ടത്തിലുള്ളപൈതൃക മ്യൂസിയത്തിൽ പരിശീലനം ലഭിച്ച ഗൈഡുകളും മറ്റു ജീവനക്കാരും ഉണ്ടാകും.പുരാവസ്തു, ചരിത്രം,കല, സാംസ്‌കാരികം,വൈജ്ഞാനികം എന്നീനിലകളില്‍ പ്രാധാന്യമര്‍ഹിക്കുന്ന കാര്യങ്ങൾക്ക് ജില്ലാ ആസ്ഥാനത്ത് ഇങ്ങനെയൊരു പഠന പ്രദർശന കേന്ദ്രമുണ്ടാവുക എന്നത്വർത്തമാന തലമുറക്ക് മാത്രമല്ലവരും തലമുറക്ക് വേണ്ടിയുള്ള കരുതിവെപ്പും കൂടിയാവും.ലോകോത്തരമായകലാ സാംസ്ക്കാരിക പൈതൃകവും വിലപ്പെട്ട നാട്ടറിവും പാരമ്പര്യ കലാ രൂപങ്ങളും ഉൾക്കൊള്ളുന്ന ഭൂമികയാണ് കേരളത്തിന്റേത്.അജ്ഞതയും അശ്രദ്ധയും മൂലം ഇവ അന്യാധീനപ്പെട്ടു പോകുമ്പോഴാണ് ഇത്തരം കേന്ദ്രങ്ങളുടെ സാമൂഹ്യ പ്രസക്തി