മലമ്പുഴ: ഐ.ടി.ഐ.- കോൺവെൻ്റ് റോഡിൻ്റെ പണി ദ്രുധഗതിയിൽ പുരോഗമിച്ചു വരുന്നതായി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ തോമസ് വാഴപ്പിള്ളിൽ പറഞ്ഞു.മലമ്പുഴ ശുദ്ധജല വിതരണ സംഭരണിയിൽ നിന്നും അകത്തേത്തറ പഞ്ചായത്തിലേക്കുള്ള ശുദ്ധജല വിതരണത്തിനുള്ള പൈപ്പിടാൻ റോഡ് കുഴിച്ചതാണ് വിനയായത്. കോൺവെൻ്റ്, ആശുപത്രി, അനാഥശാല; ആശ്രമം, ധ്യാനകേന്ദ്രം , ലക്ഷം വീട് കോളനി, അമ്പലം തുടങ്ങിയ സ്ഥാപനങ്ങളും ഒട്ടേറെ വീട്ടുകാരും ഉള്ള റോഡാണ് ചെളി നിറഞ്ഞ് സഞ്ചാരയോഗ്യമല്ലാതെ ഒരു വർഷത്തിലധികം കിടന്നത്. അത്യാസന്ന നിലയിലുള്ള രോഗികളെ കൊണ്ടുവരുമ്പോൾ വാഹനം ചെളിയിൽ കുടുങ്ങുക സ്ഥിരം പതിവായിരുന്നു. മൂന്നു കിലോമീറ്റർ അധികം ചുറ്റിയായിരുന്നു ആശുപത്രിയിലേക്ക് രോഗികളെ എത്തിച്ചിരുന്നത്. ഒട്ടേറെ പ്രതിഷേധങ്ങൾക്കും നിവേദനങ്ങൾക്കും പരാതികൾക്കുമൊടുവിലാണ് നിർമ്മാണം ആരംഭിച്ചത്.
ഫോട്ടോ: റോഡുപണിയുടെ പുരോഗതി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ തോമസ് വാഴപ്പള്ളി വിലയിരുത്തുന്നു’