ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തി യൂത്ത് കോൺഗ്രസ് നേതാവ്
മൊബൈൽഫോൺ വിൽപനശാല വിപുലീകരിക്കുന്നതിൽ പങ്കാളിയാക്കാമെന്ന് വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയ കേസിൽ യൂത്ത്കോൺഗ്രസ് നേതാവുൾപ്പടെ നാലുപേർക്കെതിരെ ടൗൺ സൗത്ത് പോലീസ് കേസെടുത്തു. യൂത്ത് കോൺഗ്രസ് പാലക്കാട് മണ്ഡലം പ്രസിഡന്റ് സദ്ദാംഹുസൈൻ (30), ഭാര്യ അനീസ (23), ഷാജഹാൻ (38), ഷംസുദ്ദീൻ (36) എന്നിവർക്കെതിരെയാണ് കേസെടുത്തത്.
കണ്ണാടി സ്വദേശിയുടെ പരാതിയിൽ വഞ്ചനാകുറ്റം, ഭീഷണിപ്പെടുത്തൽ തുടങ്ങിയ വകുപ്പുകൾ ചേർത്താണ് കേസെടുത്തിരിക്കുന്നത്. പ്രതിചേർക്കപ്പെട്ടവരുടെ പാലക്കാട് നഗരത്തിലെ മൊബൈൽ സ്ഥാപനങ്ങൾ വിപുലീകരിച്ച് ഒരു ബ്രാൻഡിൽ മലപ്പുറം, കോഴിക്കോട്, പാലക്കാട് എന്നിവിടങ്ങളിൽ തുടങ്ങുന്നതായിരുന്നു പദ്ധതി.